നിവിന് പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന 'മിഖായേല്‍' ടീസർ പുറത്ത് ഇറങ്ങി. ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിർമാണം. ഗ്രേറ്റ് ഫാദറി'ന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേല്‍. ചിത്രത്തിന്റെ തിരക്കഥ കൈകാര്യം ചെയ്യുന്നതും ഹനീഫ് തന്നെ.
നിവിൻ പോളി പോലും അറിയാതെയാണ് അണിയറപ്രവർത്തകർ അദ്ദേഹത്തിന് ഈ ടീസർ പിറന്നാൾ സമ്മാനമായി നൽകിയത്. മെഗാസ്റ്റാർ മമ്മൂട്ടി ആണ് മിഖായേലിന്റെ ടീസർ റിലീസ് ചെയ്തത്.
ഗാര്‍ഡിയന്‍ എയ്ഞ്ചല്‍' എന്ന ടാഗ് ലൈനോടെയാണ് മിഖായേല്‍ ടീസർ അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദനും മിഖായേലില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് ജെ.ഡി ചക്രവര്‍ത്തി, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത, മഞ്ജിമ മോഹൻ, ശാന്തി കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയുന്നു.
ബിഗ് ബജറ്റ് ചിത്രമായ മിഖായേലിന്റെ ചിത്രീകരണം ആഫ്രിക്കയിലും മറ്റ് വിദേശ ലൊക്കേഷനുകളിലും ഇന്ത്യയുടെ പല ഭാഗങ്ങളിലുമായി പുരോഗമിക്കുകയാണ്.
ടീസർ കാണാം