വീഡിയോ

യുപിയിലെ ആൾക്കൂട്ടക്കൊലപാതകം: പോലീസുകാരനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്/ വീഡിയോ

മരിച്ച ഉദ്യോഗസ്ഥൻ വാഹനത്തിൽ നിന്നും പുറത്തേക്ക് തൂങ്ങി നിൽക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. 

ചത്ത പശുക്കളെ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ സംഘർഷത്തിനിടെ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ പോലീസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ആൾക്കൂട്ടത്തിൽ ഒരാൾ തന്നെ പകർത്തിയ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ‌ പ്രചരിക്കുന്നത്. പോലീസ് വാഹനത്തിന് നേരെ കല്ലെറിയുന്നതും, ആക്രമിക്കുന്നതും വ്യക്തമായി കാണുന്ന വീഡിയോയിൽ മരിച്ച ഉദ്യോഗസ്ഥൻ വാഹനത്തിൽ നിന്നും പുറത്തേക്ക് തൂങ്ങി നിൽക്കുന്നതും ദൃശ്യമാണ്.

അക്രമികളുടെ കല്ലേറ് തലയില്‍ കൊണ്ടാണ് സുബോധ് സിംഗ് കൊല്ലപ്പെട്ടതെങ്കിലും അക്രമികള്‍ ഇദ്ദേഹത്തെ വെടിവച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സുബോധ് സിംഗിന്റെ തലയില്‍ വെടിയേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉറപ്പിക്കുന്നുണ്ട്.

ഗോവധം ആരോപിച്ച സംഘടിച്ചവരെ നീക്കാൻ ശ്രമിച്ചപ്പോളാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്. വലിയ പൊലീസ് സന്നാഹമുണ്ടായിട്ടുണ്ടും സംഘര്‍ഷം നിയന്ത്രിക്കാനായില്ല. പൊലീസ് പോസ്റ്റിന് തീ വച്ചു. സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളും കത്തിച്ചു.

അക്രമത്തിനിടെ രണ്ട് തവണ അക്രമികള്‍ തങ്ങള്‍ക്ക് നേരെ എത്തിയെന്ന് സിംഗിന്റെ ഡ്രൈവര്‍ രാം അസ്രെ മാധ്യമങ്ങളോട് പറയുന്നുണ്ട്. പരിക്കേറ്റ് സിംഗിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ അക്രമികള്‍ വഴി തടഞ്ഞെന്നും ആള്‍ക്കൂട്ടം പാഞ്ഞു വരുന്നതു കണ്ട് താന്‍ ജീവനും കൊണ്ട് ഓടിയെന്നും ആസ്രെ പറയുന്നു. സുബോധ് സിംഗിന്റെ തോക്കും അക്രമികള്‍ കൈവശപ്പെടുത്തിയിരുന്നു. സുബോധ് സിംഗിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നൂറുപേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബുലന്ദ്ഷഹറില്‍ കൊലപ്പെടുത്തിയത് ദാദ്രി ആള്‍ക്കൂട്ടക്കൊല അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ

 

യുപിയിലെ ആൾക്കൂട്ടക്കൊല: അക്രമികളെ സംഘടിപ്പിച്ചത് ഹിന്ദുത്വ സംഘടനകള്‍; നിശ്ശബ്ദത പാലിച്ച് യോഗി ആദിത്യനാഥ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍