മുതാലാഖുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചക്കിടെ മുസ്ലിം പണ്ഡിതനായ ഇജാസ് അര്‍ഷാദ് ഖാസ്മി സുപ്രീംകോടതി അഭിഭാഷക ഫറാ ഫൈസിനെ അടിച്ചു. വാര്‍ത്താ ചാനലായ സീ ഹിന്ദുസ്ഥാന്റെ നോയ്ഡയിലെ ഓഫീസില്‍ വച്ചാണ് സംഭവം നടന്നത്. ഫൈസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഖാസ്മിയേ പോലീസ് കസ്റ്റഡിയിലെടുത്തെന്ന് സീ ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തുല്യ നീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ യുപിയില്‍ 'മുസ്ലീം വുമണ്‍സ് ക്വസ്റ്റ് ഫോര്‍ ഇക്വാലിറ്റി' എന്ന പേരില്‍ ഒരു എന്‍ ജി ഒ പ്രവര്‍ത്തിപ്പിക്കുന്ന ഫൈസ് സുപ്രീംകോടതിയില്‍ മുതാലാഖ് കേസിലെ ഹര്‍ജിക്കാരില്‍ ഒരാളാണ്. കഴിഞ്ഞ വര്‍ഷം, കോടതി ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു.
#BatanaToPadega में बहस के दौरान एजाज अरशद काजमी ने फराह फैज पर हाथ उठाया, @Zee_Hindustan इसके सख्त खिलाफ है और हम इसकी निंदा करते हैं. pic.twitter.com/hJ2ZCiFAwx
— ZEE HINDUSTAN (@Zee_Hindustan) July 17, 2018
ട്വിറ്ററിലൂടെ വാര്‍ത്താ ചാനല്‍ സംഭവത്തെ അപലപിച്ചു. എഴുത്തുകാരനും പ്രവര്‍ത്തകനുമായ ആംബര്‍ സെയ്ദിയോടും ഖാസ്മി അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും ചാനല്‍ ആരോപിച്ചു.
https://www.azhimukham.com/offbeat-sanghaparivaaar-atrosity-againsst-swami-agnivesh-mustbe-condemned/