TopTop
Begin typing your search above and press return to search.

"ഓരോരോ നോവിൻ.."; ബോംബെ ജയശ്രീ ആലപിച്ച 'കോളാമ്പി'യിലെ ഗാനം ശ്രദ്ധേയമാകുന്നു

ഓരോരോ നോവിൻ..; ബോംബെ ജയശ്രീ ആലപിച്ച കോളാമ്പിയിലെ ഗാനം ശ്രദ്ധേയമാകുന്നു

ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള സംവിധായകൻ ടി.കെ.രാജീവ്‌ കുമാർ ആറുവര്‍ഷങ്ങള്‍ക്ക് ശേഷം ഒരുക്കുന്ന ചിത്രമാണ് 'കോളാമ്പി'. നിത്യ മേനോൻ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പുതിയ ഗാനം പുറത്ത് വിട്ടു. ഓരോരോ നോവിൻ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത വിട്ടിരിക്കുന്നത്. ബോംബെ ജയശ്രീ രാംനാഥ് ആലപിച്ച ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് രമേശ് നാരായണനാണ്. പ്രഭാ വര്‍മയാണ് ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത്.

രവി വര്‍മന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. കലാസംവിധാനം സാബു സിറിളും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന് ശബ്ദസംവിധാനം നിര്‍വഹിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. രാജ്യാന്തര സിനിമാ പ്രേക്ഷകരെയും മേളകളെയും ലക്ഷ്യമിട്ടാണ് കോളാമ്പി ഒരുക്കിയിരിക്കുന്നത്. തത്സമയം ഒരു പെൺകുട്ടി എന്ന സിനിമക്ക് ശേഷമാണ് ടി.കെ രാജീവ് കുമാറിന്‍റെ സിനിമയിൽ വീണ്ടും നിത്യ മേനോൻ അഭിനയിക്കുന്നന്നത്.



രൂപേഷ് ഓമന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിത്യാ മേനോന്‍, രണ്‍ജി പണിക്കര്‍, ദിലീഷ് പോത്തന്‍, രോഹിണി, സിദ്ധാര്‍ത്ഥ് മേനോൻ, ജി സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന താരനിരയാണുള്ളത്. കോളാമ്പി മൈക്ക് നിരോധനത്തിനുശേഷം ജീവിതം വഴിമുട്ടിയ ഏതാനും പേരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് ചിത്രത്തിന്‍റെ പ്രമേയം. രൂപേഷ് ഓമന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിത്യാ മേനോന്‍, രണ്‍ജി പണിക്കര്‍, ദിലീഷ് പോത്തന്‍, രോഹിണി, സിദ്ധാര്‍ത്ഥ് മേനോൻ, ജി സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന താരനിരയാണുള്ളത്. കോളാമ്പി മൈക്ക് നിരോധനത്തിനുശേഷം ജീവിതം വഴിമുട്ടിയ ഏതാനും പേരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് ചിത്രത്തിന്‍റെ പ്രമേയം.


Next Story

Related Stories