വീഡിയോ

ട്രാന്‍സ് സെക്ഷ്വലിന്റെ കഥയുമായി ജയസൂര്യയുടെ മേരിക്കുട്ടി; ട്രെയ്‌ലർ എത്തി

Print Friendly, PDF & Email

കൊച്ചി ലുലുമാളിൽ നടന്ന ചടങ്ങിൽ ട്രെയ്‌ലർ പ്രകാശനം ചെയ്തത് ഇന്ത്യയിൽ പല തലങ്ങളിലൂടെ പ്രശസ്തരായ അഞ്ച് ട്രാൻസ്‌വുമൻസ് ചേര്‍ന്ന്

A A A

Print Friendly, PDF & Email

പുണ്യാളൻ രണ്ടാം ഭാഗത്തിനു ശേഷം രഞ്ജിത് ശങ്കർ–ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ഞാൻ മേരിക്കുട്ടി. കഥാപാത്രമായി മാറാൻ എന്തു സാഹസത്തിനും മുതിരുന്ന ജയസൂര്യയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രം എന്ന വിശേഷണം ഇതിനോടകം ലഭിച്ച ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തു വിട്ടു.

ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനും പുതുമകൾ ഏറെയുണ്ടായിരുന്നു ജയസൂര്യ ട്രാൻസ് വുമൺ ആയി അഭിനയിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ കൊച്ചി ലുലുമാളിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തത് ഇന്ത്യയിൽ പല തലങ്ങളിലൂടെ പ്രശസ്തരായ അഞ്ച് ട്രാൻസ്‌വുമൻസ് ചേർന്നാണ്.

മേക്ക്അപ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ, ഐടി പ്രൊഫഷണലായ സാറ ഷെയ്ഖ്, ബിസിനുകാരിയായ തൃപ്തി ഷെട്ടി, സാമൂഹ്യ പ്രവർത്തകയും അഭിനേത്രിയുമായ ശീതൾ, നിയമോപദേശകയായ റിമ എന്നിവരോടൊപ്പം സംവിധായകൻ രഞ്ജിത്ത് ശങ്കർ, നടൻ ജയസൂര്യ തുടങ്ങിയവരും പങ്കെടുത്തു.

‘എല്ലാവരും ഒരു പോലെ എന്ന് വിശ്വസിക്കുന്നവർക്കായി’ എന്ന ടാഗ്‌ലൈനിൽ പുറത്തിയിറങ്ങിയ ഞാൻ മേരിക്കുട്ടിയുടെ ട്രെയ്‌ലർ കാണാം.

രഞ്ജിത് ശങ്കര്‍/ അഭിമുഖം: മേരിക്കുട്ടി ജയസൂര്യയെ ഒരുപാട് ബുദ്ധിമുട്ടിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍