വീഡിയോ

ഒടിയൻ ഒരുങ്ങുകയാണ്, ചുട്ടു പൊള്ളുന്ന വെയിലില്‍ തളരാതെ-മേക്കിംഗ് വീഡിയോ കാണാം

Print Friendly, PDF & Email

ഒടിയന്റെ അവസാന ഘട്ട ചിത്രീകരണം നടക്കുകയാണ് ഇപ്പോള്‍

A A A

Print Friendly, PDF & Email

മോഹന്‍ലാലിന്റെ മാഗ്നം ഓപ്പസ് ചിത്രം ഒടിയന്റെ മേക്കിംഗ് വീഡിയോ പുറത്ത്. ‘ഒടിയൻ ഒരുങ്ങുകയാണ് അണിയറയിൽ. ചുട്ടു പൊള്ളുന്ന വെയിലിനൊന്നും തളർത്താനാവാത്ത ആവേശത്തോടെ!’ എന്ന കുറിപ്പോടെ ഓടിയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ തിരക്കഥ ഹരികൃഷ്ണന്‍റേതാണ്. സംഘട്ടനത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കോറിയോഗ്രാഫര്‍. ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ വിഭാഗം കൈകാര്യം ചെയ്യുന്നത്. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രം ആശീര്‍വാദ് സിനിമാസ് ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒടിയന്റെ അവസാന ഘട്ട ചിത്രീകരണം നടക്കുകയാണ് ഇപ്പോള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍