വീഡിയോ

ഷാജി എന്‍ കരുണിന്റെ പുതിയ ചിത്രം ‘ഓള്’ – ടീസറെത്തി

വെള്ളത്തിനടിയില്‍ കഴിയാന്‍ വിധിക്കപ്പെട്ട യുവതിയുമായി പ്രണയത്തിലാകുന്ന ചിത്രകാരനായ യുവാവിന്റെ കഥയാണ് ഓള് പറയുന്നത്.

ഷാജി എന്‍ കരുണിന്റെ പുതിയ സിനിമ ഓള് – ന്‍റെ ടീസര്‍ ഇറങ്ങി. വെള്ളത്തിനടിയില്‍ കഴിയാന്‍ വിധിക്കപ്പെട്ട യുവതിയുമായി പ്രണയത്തിലാകുന്ന ചിത്രകാരനായ യുവാവിന്റെ കഥയാണ് ഓള് പറയുന്നത്. എസ്തര്‍ അനിലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷെയ്ന്‍ നിഗം മറ്റൊരു പ്രധാന കഥാപാത്രമാകുന്നു. കനി കുസൃതി, പി ശ്രീകുമാര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

ടിഡി രാമകൃഷ്ണനാണ് തിരക്കഥ. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് എംജെ രാധാകൃഷ്ണന്‍. ഐസക് തോമസ് കൊട്ടുകാപ്പള്ളി സംഗീതം നല്‍കിയിരിക്കുന്നു.

ടീസര്‍ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍