UPDATES

വീഡിയോ

‘അന്‍പേ അന്‍പിന്‍..’; ഹൃദയം തൊട്ട് ഈ അച്ഛനും മകളും, പേരന്‍പിലെ പുതിയ ഗാനം പുറത്ത്

ഒരു അച്ഛന്റെയും മകളുടെയും സ്‌നേഹമാണ് ഗാനത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. കാര്‍ത്തിക് ആണ് ആലാപനം.

തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് മലയാളത്തിന്റെ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന തമിഴ് ചിത്രം ‘പേരന്‍പ്’. റാമിന്റെ സംവിധാനമികവില്‍ ഒരുങ്ങിയ ചിത്രം കാഴ്ചക്കാരന്റെ ഉള്ളുലയ്ക്കുന്നുണ്ട്. അത്രമേല്‍ തീവ്രമാണ് അമുദന്‍ എന്ന മമ്മൂട്ടി കഥാപാത്രവും പാപ്പയെന്ന സാധനയും. ഇപ്പോഴിതാ പ്രേക്ഷകരുടെ ഇഷ്ടം നേടി മുന്നേറുകയാണ് ചിത്രത്തിലെ ഒരു ഗാനവും.

പേരന്‍പിലെ ‘അന്‍പേ അന്‍പിന്‍.’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു അച്ഛന്റെയും മകളുടെയും സ്‌നേഹമാണ് ഗാനത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. കാര്‍ത്തിക് ആണ് ആലാപനം.

സ്പാസ്റ്റിക് പരാലിസിസ് എന്ന ശാരീരികാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ അച്ഛനാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന അമുദന്‍ എന്ന കഥാപാത്രം. ബാലതാരമായ സാധനയാണ് മമ്മൂട്ടിയുടെ മകളായി ചിത്രത്തിലെത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ റാമിന്റെ നാലാമത്തെ ചിത്രമാണ് പേരന്‍പ്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും മമ്മുട്ടിയുടെ കൂടെ തന്നെ പ്രധാന വേഷങ്ങളില്‍ പേരന്‍പില്‍ അഭിനയിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍