ഈ കഴിഞ്ഞ പ്രണയദിനത്തോടനുബന്ധിച്ച് വനിതയുടെ കവർ പേജ് പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും ചിത്രമായിരുന്നു. ഏറെ ഇഷ്ടത്തെടെയാണ് ആരാധകർ ഈ ചിത്രം ഏറ്റെടുത്തത്. തന്റെ ഇൻസ്റ്റഗ്രാം പേജിൽ പൃഥ്വി കവർചിത്രം പങ്കുവയ്ക്കുകയും ചെയ്തു.
എന്നാൽ ഈ ചിത്രത്തിന് താഴെ ഒരു ആരാധകൻ പങ്കുവെച്ച കമ്മന്റ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
'സുപ്രിയ ചേച്ചി സ്റ്റൂളില്‍ കയറി ആണോ നില്‍ക്കുന്നത്’ എന്നാണ് ഒരാള്‍ ചോദിച്ചത്. ഉടന്‍ തന്നെ മറുപടിയുമായി സുപ്രിയ രംഗത്തെത്തുകയും ചെയ്തു. ‘അയ്യോ, എങ്ങനെ മനസ്സിലായി’ എന്നായിരുന്നു സുപ്രിയ തിരിച്ചു ചോദിച്ചത്.
ഇപ്പോഴിതാ വനിതയ്ക്കു വേണ്ടിയുള്ള പൃഥ്വിയുടെയും സുപ്രിയയുടെയും ഫോട്ടോഷൂട്ട് വിഡിയോ പുറത്തിറങ്ങിയിരിക്കുന്നു. ‘സുപ്രിയ സ്റ്റൂളിലാണോ നിൽക്കുന്നത്?’ ആ സംശയത്തിന് മറുപടി, എന്ന അടിക്കുറിപ്പോടെയാണ് അണിയറപ്രവർത്തകർ വിഡിയോ റിലീസ് ചെയ്തത്.