വീഡിയോ

“പൊലീസുകാരേ, നിങ്ങളെ പോലെ ഞങ്ങളും റെഡിയായി കഴിഞ്ഞു”: പ്രകോപനവുമായി രാഹുല്‍ ഈശ്വര്‍ വീണ്ടും (വീഡിയോ)

ഉപാധികളോടെ ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്ത രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നത് “പൊലീസ് തയ്യാറെടുപ്പിലാണ്, ഞങ്ങളും തയ്യാറെടുപ്പിലാണ്” എന്നാണ്. പമ്പ പൊലീസ് സ്റ്റേഷന് മുന്നില്‍ നിന്നാണ് രാഹുല്‍ ഇത് പറയുന്നത്.

ശബരിമലയില്‍ ചിത്തിര ആട്ട പൂജയോടനുബന്ധിച്ച് മറ്റന്നാള്‍ നട തുറക്കാനിരിക്കെ, പൊലീസിനെതിരെ പ്രകോപനവുമായി, അയ്യപ്പ ധര്‍മ്മസേന നേതാവ് രാഹുല്‍ ഈശ്വര്‍. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാനുള്ള സുപ്രീം കോടതി വിധിക്കെതിരെ സംഘടിപ്പിച്ച അക്രമാസക്തമായ പ്രതിഷേധങ്ങളുടെ ഭാഗമായി രാഹുല്‍ ഈശ്വര്‍ രണ്ട് തവണ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തിരുന്നു. ഉപാധികളോടെ ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്ത രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നത് “പൊലീസ് തയ്യാറെടുപ്പിലാണ്, ഞങ്ങളും തയ്യാറെടുപ്പിലാണ്” എന്നാണ്. പമ്പ പൊലീസ് സ്റ്റേഷന് മുന്നില്‍ നിന്നാണ് രാഹുല്‍ ഇത് പറയുന്നത്. ശബരിമലയിലേയ്ക്ക് ബാരിക്കേഡുകളുമായി പോകുന്ന പൊലീസ് വാഹനത്തെ കാറില്‍ പിന്തുടര്‍ന്നുകൊണ്ടാണ് രാഹുലിന്റെ വീഡിയോ കമന്ററി. അഞ്ച് ദിവസത്തെ പ്രതിഷേധം ഒരു ദിവസം കൂടി തുടര്‍ന്നാല്‍ ‘ചരിത്ര വിജയം’ നേടാന്‍ കഴിയുമെന്നും സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നും രാഹുല്‍ ഈശ്വര്‍ അവകാശപ്പെടുന്നു.

വീഡിയോ:

“അയ്യപ്പനോട് തോറ്റ പിണറായി നിലപാട് മാറ്റുമോ?” രാഹുല്‍ ഈശ്വര്‍

പ്ലാന്‍ ബി രക്തം ചിന്തല്‍; കലാപാഹ്വാനത്തിന് രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

രാഹുല്‍ ഈശ്വര്‍ തന്ത്രി കുടുംബാംഗമല്ല, രാഹുലിന് ശബരിമലയില്‍ യാതൊരു അവകാശവുമില്ല: തന്ത്രി കുടുംബം പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍