TopTop
Begin typing your search above and press return to search.

72ാം വയസ്സിൽ 'റാംബോ' അവസാന പതിപ്പുമായി സിൽവസ്റ്റർ സ്റ്റാലൻ; ശ്രദ്ധേയമായി 'റാംബോ 5' ട്രെയിലർ

72ാം വയസ്സിൽ റാംബോ അവസാന പതിപ്പുമായി സിൽവസ്റ്റർ സ്റ്റാലൻ; ശ്രദ്ധേയമായി റാംബോ 5 ട്രെയിലർ

റാംബോ ലാസ്റ്റ് ബ്ലഡിന്റെ ട്രെയിലർ പുറത്ത് വിട്ടു.ഹോളിവുഡിലെ എക്കാലത്തെയും മികച്ച ആക്‌ഷൻ ചിത്രം എന്നറിയപ്പെടുന്ന റാംബോയുടെ അഞ്ചാം ഭാഗമാണ് ഈ ചിത്രം. സിൽവസ്റ്റർ സ്റ്റാലൻ തിരക്കഥ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഡ്രിയൻ ഗ്രൺബെർഗ്.



1982 ൽ സ്റ്റാലന് 36 വയസ്സുള്ളപ്പോഴാണ് റാംബോ സീരിസിലെ ആദ്യ ചിത്രം ഫസ്റ്റ് ബ്ലഡ് റിലീസ് ചെയ്യുന്നത്. മികച്ച വിജയം സ്വന്തമാക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഫസ്റ്റ് ബ്ലഡ് പാർട്ട് 2 മൂന്നു വർഷങ്ങൾക്ക് ശേഷം തിയറ്ററുകളിലെത്തി.1988 ൽ മൂന്നാം ഭാഗം. 2008ൽ ചിത്രത്തിന്റെ നാലാം ഭാഗം റിലീസ് ചെയ്തു. സിൽവസ്റ്റർ സ്റ്റാലൻ തന്നെയായിരുന്നു ഈ സിനിമ സംവിധാനം ചെയ്തിരുന്നതും. തന്റെ 72ാം വയസിലാണ് സിൽവസ്റ്റർ സ്റ്റാലൻ ചിത്രത്തിന്റെ അഞ്ചാം പതിപ്പുമായി എത്തുന്നത്.


Next Story

Related Stories