TopTop

'നമ്മളില്‍ രാമനുണ്ട്, നമ്മള്‍ക്ക് രാമക്ഷേത്രം ഉടന്‍ തുടങ്ങുകയും പൂര്‍ത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്': ആര്‍എസ്എസ് തലവന്‍ / വീഡിയോ

അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ബിജെപി വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയതിന്റെ പിന്നാലെയാണ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. ഞായറാഴ്ച രാജസ്ഥാനിലെ ഉദയപൂരിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് ഭാഗവതിന്റെ പ്രസ്താവനയെന്ന് ദ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

'നമ്മള്‍ക്ക് രാമന്റെ ജോലികള്‍ (ക്ഷേത്രനിര്‍മ്മാണം ലക്ഷ്യമിട്ട്) ഉടന്‍ തുടങ്ങുകയും പൂര്‍ത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്. അത് നമ്മുടെ കര്‍ത്തവ്യമാണ്. നമ്മളില്‍ രാമനുണ്ട്. അതുകൊണ്ട് തന്നെ ഇത് നമ്മളുടെ ജോലിയാണ്. നമ്മള്‍ അത് സ്വന്തം നിലയില്‍ ചെയ്യണം. ഇനി ആ ജോലി മറ്റാരെയെങ്കിലും ഏല്‍പ്പിക്കുകയാണെങ്കിലും നമ്മുടെ ശ്രദ്ധ അതിലുണ്ടാവണം.' എന്നായിരുന്നു ഭാഗവതിന്റെ പ്രസ്താവന. വീഡിയോ കാണാം..



Next Story

Related Stories