വീഡിയോ

സല്‍മാന്‍ ഖാന്‍ രണ്ടു കോടി നല്‍കാമെന്നു പറഞ്ഞിട്ടും വേണ്ടായെന്നു പറയാന്‍, ആരാണീ സഖാബ്/ വീഡിയോ

Print Friendly, PDF & Email

നേരത്തെ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ ബാദലിന്റെ കുടുംബവും കോടികള്‍ വിലപറഞ്ഞു വന്നിരുന്നു

A A A

Print Friendly, PDF & Email

സല്‍മാന്‍ ഖാന്‍ നിങ്ങളോട് ഒരു കാര്യം ആവശ്യപ്പെടുകയാണെന്നിരിക്കട്ടെ, എന്തായിരിക്കും പ്രതികരണം, വെറുതെ വേണ്ട കോടികള്‍ തരാമെന്നും പറഞ്ഞാലോ…അതേ ഒരു കുതിരക്ക് രണ്ടു കോടി രൂപ വില തരാമെന്നു പറഞ്ഞു സല്‍മാന്‍, പക്ഷെ താത്പര്യമില്ല സല്‍മാനേ എന്നായിരുന്നു കുതിരയുടെ ഉടമസ്ഥനായ സിറാജ് പത്താന്റെ പ്രതികരണം. ഒരുവര്‍ഷം മുമ്പ്് അന്ന് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന പ്രകാശ് സിംഗ് ബാദലിന്റെ കുടുംബവും ഒന്നരക്കോടിയുമായി വന്നപ്പോഴും, നന്ദിയുണ്ട് സാറേ, പക്ഷേ കുതിരയെ വില്‍ക്കുന്നില്ലെന്നു തന്നെയായിരുന്നു മറുപടി.

സല്‍മാന്‍ ഖാന്‍ രണ്ടു കോടി വില പറഞ്ഞതും എത്രകോടി തന്നാലും വില്‍ക്കുന്നില്ലെന്ന് ഉടമസ്ഥന്‍ പറഞ്ഞതുമായ ആ കുതിര ആരാണെന്നറിയണ്ടേ; അവനാണ് സഖാബ്…
ബാദലിനെയും സല്‍മാനെയുമൊക്കെ അത്രമേല്‍ മോഹിപ്പിക്കുമ്പോള്‍ സഖാബ് വെറും സാധാരണക്കാരനല്ലെന്നു മനസിലായി കാണുമല്ലേ…അതേ, സഖാബ് അസാധാരണക്കാരന്‍ തന്നെയാണ്.. അപൂര്‍വ ബ്രീഡില്‍പ്പെട്ട സഖാബിനെ പോലെ ഇന്ത്യയില്‍ സഖാബ് മാേ്രതയുള്ളൂ, ലോകത്തില്‍ അവനൊപ്പം പറയാവുന്നവര്‍ രണ്ടുപേരുണ്ട്; അതിലൊരാള്‍ അമേരിക്കയിലുമുണ്ട്, മറ്റൊരാള്‍ കാനഡയിലുമുണ്ട്. മണിക്കൂറില്‍ 43 കിലോമീറ്റര്‍ സ്പീഡില്‍ സഖാബ് നടക്കുമെന്നാണ് പറയുന്നത്. സഖാബിന് അഞ്ചു വയസുള്ളപ്പോള്‍ രാജസ്ഥാനിലെ പലോത്ര ഫെയറില്‍ നിന്നാണ് സിറാജ് വാങ്ങുന്നത്. 14.5 ലക്ഷം നല്‍കി.

ബാക്കി വിശേഷങ്ങള്‍ക്ക് ഈ വീഡിയോ കണ്ടു നോക്കു;

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍