TopTop
Begin typing your search above and press return to search.

കുള്ളനായി ഷാരൂഖ്, ഓട്ടിസ്റ്റിക് ആയി അനുഷ്‌ക; 'സീറോ' ട്രെയിലര്‍ എത്തി

കുള്ളനായി ഷാരൂഖ്, ഓട്ടിസ്റ്റിക് ആയി അനുഷ്‌ക; സീറോ ട്രെയിലര്‍ എത്തി

തന്റെ അഭിനയ ജീവിതത്തില്‍ വിത്യസ്തത വരുത്താനുള്ള ഒരുക്കത്തിലാണ് ബോളിവുഡിന്റെ കിംഗ്ഖാനായ ഷാരൂഖ് ഖാന്‍. ഷാരൂഖ് കുള്ളനായി എത്തുന്ന ചിത്രം 'സീറോ'യുടെ ട്രെയിലര്‍ ഒറ്റ ദിവസം കൊണ്ട് മൂന്ന് കോടിയില്‍ പരം ആളുകളാണ് കണ്ടത്. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ് വീഡിയോ ഇപ്പോള്‍.

മൂന്നു മിനിട്ട് നീളുന്ന വീഡിയോയില്‍ ഷാരൂഖ്, നായിക അനുഷ്‌ക ശര്‍മ്മ, കത്രീന കൈഫ് എന്നിവരുടെ രംഗങ്ങളാണ് കാണാന്‍ കഴിയുക. ട്രൈലെര്‍ കണ്ട നിരവധി താരങ്ങശള്‍ മികച്ച പ്രതികരണങ്ങളുമായി രംഗത് എത്തിയിരുന്നു. അതിഗംഭീരം എന്നാണ് ആമിര്‍ ഖാന്‍ ട്രെയിലര്‍ കണ്ടശേഷം പറഞ്ഞത്.

ബൗവാ സിംഗ് എന്ന ഉയരം കുറഞ്ഞ കഥാപാത്രമായി ഷാരൂഖ് എത്തുമ്പോള്‍ ഓട്ടിസം ബാധിച്ച ശാസ്ത്രജ്ഞയായി അനുഷ്‌ക എത്തുന്നു. നടി കത്രീന കൈഫും ചിത്രത്തില്‍ ഉടനീളം പ്രത്യക്ഷപ്പെടുന്നു.

ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ഹിമാന്‍ഷു ശര്‍മ്മയാണ്. ഡിസംബര്‍ 21ന് ചിത്രം തിയേറ്ററുകളില്‍ എത്തും.


Next Story

Related Stories