വീഡിയോ

‘ഈ പൊറാട്ട കഴിയാതെ പീട്യ പൂട്ടൂല’: ഹർത്താലുകാരെ കേരളം നേരിട്ട കാഴ്ചകൾ/ വീഡിയോ

ഹോട്ടല്‍ അടപ്പിക്കാന്‍ ചെന്ന ഹര്‍ത്താല്‍ അനുകൂലികളോട് ഈ പൊറോട്ട മുഴുവന്‍ തീരാതെ ഞാന്‍ കടയടക്കില്ലെന്ന് ഉടമ പറയുന്നതാണ് വീഡിയോ.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ സംസ്ഥാനത്തുടനീളം വ്യാപക അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. എന്നാല്‍, വിവിധ സ്ഥലങ്ങളില്‍ കടയടപ്പിക്കാന്‍ ആവശ്യപ്പെട്ട് ചെന്ന സംഘപരിവാറുകാരെ തിരിച്ചൊടിച്ച പല സംഭവങ്ങളും കഴിഞ്ഞ ദിവസം കണ്ടു. ചിരിയുടെ മലപ്പടക്കിനു തിരികൊളുത്തിയ ചില ഹര്‍ത്താല്‍ സംഘപരിവാര്‍ കോമഡി വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

തൊഴിലുറപ്പ് ജോലിക്കെത്തിയ സ്ത്രീകളോട് പണി നിര്‍ത്തി വീട്ടില്‍ പോകാന്‍ പറഞ്ഞപ്പോള്‍ നിര്‍ത്തിയില്ലെങ്കില്‍ നീയെന്ത് ചെയ്യുമെന്നായിയി സ്ത്രീകളുടെ ചോദ്യം. ജനജീവിതം താറുമാറാക്കി ഹര്‍ത്താല്‍ നടത്താന്‍ നിനക്ക് നാണമില്ലേ സ്ത്രീകള്‍ സംഘപരിവാറുകാരോട് കയര്‍ത്തു.

മറ്റൊരു വൈറല്‍ വീഡിയോ എടപ്പാളിലാണ്. ഹര്‍ത്താലിനിടെ ബൈക്ക് റാലിയുമായി വന്ന സംഘപരിവാറുകാരെ നാട്ടുകാര്‍ ഓടിച്ചിട്ടടിക്കുന്ന വീഡിയോ ആണ് ഇന്നലത്തെ ഹര്‍ത്താലിലെ സൂപ്പര്‍ ഹിറ്റ് വീഡിയോ. തൃശൂര്‍ റോഡില്‍ നിന്നും പട്ടാമ്പി റോഡിലേക്ക് ബൈക്ക് റാലിയും കൊണ്ട് വരുന്ന ഹര്‍ത്താല്‍ അനുകൂലികളെ അവിടെ കാത്തിരുന്ന നാട്ടുകാര്‍ ഓടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെയും ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെയും വാര്‍ത്താ സമ്മേളനം മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചു. ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികലയ്ക്ക് വാര്‍ത്താ സമ്മേളനം നടത്താന്‍ കോട്ടയം പ്രസ്‌ക്ലബ്ബ് വിട്ടുനല്‍കില്ലെന്നും നിലപാട് സ്വീകരിക്കുകയും ചെയ്തു.

കൊച്ചിയിലാണ് മറ്റൊരു രസകരമായ സംഭവം നടന്നത്. ഹോട്ടല്‍ അടപ്പിക്കാന്‍ ചെന്ന ഹര്‍ത്താല്‍ അനുകൂലികളോട് ഈ പൊറോട്ട മുഴുവന്‍ തീരാതെ ഞാന്‍ കടയടക്കില്ലെന്ന് ഉടമ പറയുന്നതാണ് വീഡിയോ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍