സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലത്ത് അതിനെതിരെ പുതിയൊരു സന്ദേശവുമായെത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ്. സംഭാഷണങ്ങളില്ലാത്ത ഈ ടിക്ടോക് വീഡിയോയുടെ ദൈര്‍ഘ്യം 45 സെക്കന്റുകള്‍ മാത്രമാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നല്ലൊരു സന്ദേശമാണ് വീഡിയോ നല്‍കുന്നത്.
'എന്തു കൊണ്ട് അമ്മയും സഹോദരികളും മാത്രം, എല്ലാവരെയും ബഹുമാനിക്കൂ ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. 'വഴിയിലൂടെ നടന്ന പോകുന്ന പെണ്‍കുട്ടിയെ ഒരു സംഘം ആണ്‍കുട്ടികള്‍ ചേര്‍ന്ന് ബലമായി ആക്രമിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയുടെ മുഖത്തെ തുണി മാറ്റുമ്പോള്‍ അത് കൂട്ടത്തിലെ ഒരാളുടെ സ്വന്തം സഹോദരിയാണെന്ന് തിരിച്ചറിയുന്നതാണ് വീഡിയോയില്‍. സഹോദരിയെ തിരിച്ചറിയുമ്പോള്‍ തല താഴ്ത്തി കുനിഞ്ഞ് നില്‍ക്കുന്ന ആണ്‍കുട്ടികളെയും കാണാം.'
23 ലക്ഷത്തിലധികം ലൈക്കുകളോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. നിരവധി പേരാണ് പ്രശംസ അറിയിക്കുന്നത്. ഒപ്പം സ്ത്രീകള്‍ക്കെതിരെയുള്ള പുരുഷന്മാരുടെ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ വിമര്‍ശനവും എത്തുന്നുണ്ട്.
Read More :പുതുമുഖ നടിക്കുള്ള അവാര്‍ഡ് നേടി തന്ന ട്രോളന്മാര്‍ക്ക് നന്ദി; ട്രോളന്മാരെ ട്രോളി സാനിയ അയ്യപ്പന്‍