ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ കത്ത് മനോഹരമായിരുന്നു. വളരെ താല്‍പര്യമുളവാക്കുന്ന ഒന്നായിരുന്നു എന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. എന്നാല്‍ എട്ട് മിനുട്ടിന് ശേഷം കത്ത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞത് താന്‍ ഇതുവരെ കത്ത് തുറന്നുനോക്കിയിട്ടേ ഇല്ല എന്നാണ്. താന്‍ ആദ്യം പറഞ്ഞത് ഒന്നാന്തരം നുണയായിരുന്നു എന്ന് യാതൊരു ഭാവഭേദവുമില്ലാതെ വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. ഉത്തരകൊറിയയുമായി ചര്‍ച്ചയില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച ട്രംപ് ദിവസങ്ങള്‍ക്കകം നിലപാട് മാറ്റിയിരുന്നു.
വീഡിയോ:
Donald Trump says his letter from Kim Jong-un was “a very nice letter”.
— Channel 4 News (@Channel4News) June 1, 2018
Eight minutes later, he says he hasn’t opened it yet. pic.twitter.com/ZOgqODlsY7