സിനിമാ വാര്‍ത്തകള്‍

നടന്‍ ഇന്ദര്‍ കുമാറിന്റെ ആത്മഹത്യാ വീഡിയോ; വിശദീകരണവുമായി ഭാര്യയുടെ വാര്‍ത്താ സമ്മേളനം

Print Friendly, PDF & Email

2014 ഇന്ദറിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹം ഇതിലും തകര്‍ന്ന അവസ്ഥയിലായിരുന്നു. ആരോപണത്തില്‍ തന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടപ്പോള്‍ നിരാശനായിരുന്നപ്പോള്‍ പോലും അദ്ദേഹം ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും പല്ലവി വ്യക്തമാക്കി.

A A A

Print Friendly, PDF & Email

കഴിഞ്ഞ വര്‍ഷം ജൂലായില്‍ അന്തരിച്ച ബോളിവുഡ് നടന്‍ ഇന്ദര്‍ കുമാറിന്റെതായി പുറത്തിറങ്ങിയ ആത്മഹത്യാ വീഡിയോ വൈറലാവുന്നു. മദ്യപിക്കുകയും ശേഷം താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും പറയുന്ന വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. തന്റെ കരിയറിലെയും ജീവതത്തിലെയും പ്രതിസന്ധികള്‍ തന്നെ അലട്ടുന്നതായും പറയുന്നതാണ് വീഡിയോ.

അതേസമയം, വീഡിയോ വൈറലായതിന് പിറകെ സംഭവത്തില്‍ വിശദ്ധീകരണവുമായി ഇന്ദര്‍ കുമാറിന്റെ ഭാര്യ പല്ലവി ഷറഫ് രംഗത്തെത്തി. ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ലെന്നും ഇന്ദര്‍ കുമാര്‍ അവസാനമായി അഭിനയിച്ച പുറത്തിറങ്ങാനിരിക്കുന്ന ‘പത്തി പാടി ഹെ യാര്‍’ എന്ന ചിത്രത്തിലേതാണെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദൃശ്യത്തെ ഇന്ദര്‍ കുമാറിന്റെ യാഥാര്‍ഥ ജീവിതമായി കണ്ടതിന്റെ നിരാശയുണ്ടെന്നും പല്ലവി പ്രതികരിച്ചു.

2014 ഇന്ദറിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹം ഇതിലും തകര്‍ന്ന അവസ്ഥയിലായിരുന്നു. ആരോപണത്തില്‍ തന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടപ്പോള്‍ നിരാശനായിരുന്നപ്പോള്‍ പോലും അദ്ദേഹം ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും പല്ലവി വ്യക്തമാക്കി. എന്നാല്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നതിനെ കുറിച്ച് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പോലും ധാരണയില്ലെന്നും പല്ലവി പറഞ്ഞു. തന്റെ 45ാം പിറന്നാളിന് തൊട്ടുമുമ്പായി 2017 ജൂലായ് 28നാണ് ഇന്ദര്‍ കുമാര്‍ മരിക്കുന്നത്. ഹൃദയ സ്തംഭനമാണ് മരണകാരണമാണെന്നാണ് റിപോര്‍ട്ടുകള്‍.

ഇന്ദര്‍ കുമാറിന്‍റെ ആത്മഹത്യ വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍