കേരള സര്‍വകലാശാല യുവജനോത്സവം സമാപന സമ്മേളന വേദി. ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നേടിയ വിനായകനാണ് മുഖ്യാതിഥി. പ്രസംഗ വേദിയിലെത്തി വിനായകന്‍ പറഞ്ഞുതുടങ്ങി. ‘എന്താ പറയേണ്ടതെന്നറിയില്ലാ....’ സദസില്‍ നിന്നു നിര്‍ത്താതെ കരഘോഷം. സദസ്സിനെ കൈകൂപ്പി വലിഞ്ഞു മുറുകിയ മുഖവുമായി വിനായകന്‍, ‘അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം ഞാന്‍ മാനസികമായി വല്ലാത്തൊരു അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. അത് നല്ലതാണോ ചീത്തതാണോ എന്നറിയില്ല...സിനിമ എന്താണെന്നെനിക്കറിയില്ല. എന്നോടു ക്ഷമിക്കുക എല്ലാവരും. സന്തോഷം’
'സിനിമ എനിക്കറിയില്ല എന്താണെന്ന്..' സദസ്സേറ്റെടുത്ത വിനായകന്റെ പ്രസംഗം/വീഡിയോ

Next Story