'ഒരു കോഴിക്കോട്ടുകാരന്റെ തമാശയിൽ പൊതിഞ്ഞ സർബത്ത് ബർത്താനം'. അത് തന്നെയാണ് വിനോദ് നാരായൺ അഥവാ 'ബല്ലാത്ത പഹയൻ'. തന്റെ സ്വദസിദ്ധമായ സംസാര ശൈലി കൊണ്ട് നവ മാധ്യമ ലോകത്ത് പ്രശസ്തനാണ് വിനോദ് നാരായൺ. കോഴിക്കോട് ജില്ലയിലെ ചേവായൂര്‍ സ്വദേശിയായ വിനോദ് 18 വർഷമായി കുടുംബത്തോടൊപ്പം അമേരിക്കയിൽ താമസിക്കുന്നു .ബ്ലോഗിങ്ങിൽ പണ്ട് മുതലേ സജീവമായിരുന്ന അദ്ദേഹം 'മർത്ത്യൻ' എന്ന പേരിൽ മലയാളത്തിലും എഴുതിയിരുന്നു . 2016 മുതൽ ബല്ലാത്ത പഹയൻ എന്ന പേരിൽ വീഡിയോ ബ്ലോഗിങ് ആരംഭിച്ചു. തമാശയിലൂടെ വളരെ ഗൗരവകരമായ കാര്യങ്ങൾ പോലും അവതരിപ്പിച്ച് പ്രേക്ഷകരെ ചിന്തിപ്പിക്കുന്നു എന്നതാൻ ബല്ലാത്ത പഹയന്റെ പ്രത്യേകത.
ബല്ലാത്ത പഹയൻ അഴിമുഖത്തിനു നൽകിയ അഭിമുഖം കാണാം.