UPDATES

വൈറല്‍

“എങ്ക വന്ത് നടത്തിറേ രഥയാത്തിറെ?” ഇത് മോദി രാജ്യത്തിന്റെ അവസാന യാത്രയെന്ന് കോവന്‍

രാമരാജ്യം എന്ന് പറയുന്നത് മോദി രാജ്യമാണ്. അതിന്റെ അന്ത്യയാത്രയാണ് തമിഴ്‌നാട്ടില്‍ നടക്കാന്‍ പോകുന്നത് – കോവനും സംഘവും പാടുന്നു.

തമിഴ്‌നാട്ടില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് വിഎച്ച്പി നടത്തുന്ന രഥയാത്രയ്ക്കും തമിഴ്‌നാട്ടില്‍ ചുവടുറപ്പിക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്ന മോദി – ബിജെപി സംഘത്തിനും താക്കീതുമായി തമിഴ് ഗായകന്‍ കോവന്‍. എങ്കെ വന്ത് നടത്തിറേ രഥയാത്തിറെ എന്ന് തുടങ്ങുന്ന പാട്ട് രാമായണത്തേയും രാമനേയും വിമര്‍ശിക്കുന്നുണ്ട്. മോദിയുടെയും സംഘപരിവാറിന്റെയും അജണ്ടകള്‍ തമിഴ്‌നാട്ടില്‍ വിലപ്പോവില്ലെന്നാണ് കോവനും സംഘവും പാട്ടും നൃത്തച്ചുവടുകളുമായി പറയുന്നത്. രാമരാജ്യം എന്ന് പറയുന്നത് മോദി രാജ്യമാണ്. അതിന്റെ അന്ത്യയാത്രയാണ് തമിഴ്‌നാട്ടില്‍ നടക്കാന്‍ പോകുന്നത് – കോവനും സംഘവും പാടുന്നു. നേരത്തെ ജയലളിത മുഖ്യമന്ത്രി ആയിരിക്കെ അവരെ വിമര്‍ശിച്ചെന്ന പേരില്‍ കോവനെ അറസ്റ്റ് ചെയ്ത് ജയിലിലടതച്ചത് വന്‍ വിവാദമായിരുന്നു.

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍