UPDATES

വീഡിയോ

‘ഐ ആം എ ചൗക്കിദാർ ടൂ’; ‘വാച്ച്മാൻ’ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു

ചിത്രം ഹോളിവുഡ് സിനിമ ഡോണ്ട് ബ്രത്തിന്റെ അനൗദ്യോഗിക റീമേക്കാണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന

‘ഡബിൾ മീനിംഗ് പ്രൊഡക്ഷൻസ് നിർമ്മിച്ച് വിജയ് തിരക്കഥയെഴുതി
സംവിധാനം ചെയ്യുന്ന ‘വാച്ച്മാന്‍’ ഏപ്രിൽ 12ന് ലോകവ്യാപകമായി തിയേറ്ററുകളിൽ റിലീസ് ചെയ്യും. ജി.വി പ്രകാശ് കുമാർ, സുമൻ, രാജ് അരുൺ, നീരവ് ഷാ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഹോളിവുഡ് സിനിമ ഡോണ്ട് ബ്രത്തിന്റെ അനൗദ്യോഗിക റീമേക്കാണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ‘ഐ ആം എ ചൗക്കിദാർ ടൂ’ എന്ന ബോര്‍ഡ് തൂക്കി പിടിച്ചിരിക്കുന്ന നായയുടെ ഫോട്ടോയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുതിയ പോസ്റ്ററായി പുറത്ത് വിട്ടത്. മോദി ട്വിറ്ററില്‍ ആരംഭിച്ച ഞാനും കാവല്‍ക്കാരനാണ് എന്ന ക്യാംമ്പെയിനെ പരിഹസിക്കുന്നതാണ് പുതിയ പോസ്റ്ററെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന അഭിപ്രായം.

ചിത്രത്തിനായി ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനവും നീരവ് ഷാ,ശരവണൻ എന്നിവർ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍