വീഡിയോ

ഇത് മനുഷ്യാവകാശവും വിശ്വാസവും തമ്മിലുള്ള യുദ്ധമാണ് / വീഡിയോ

തുലാമാസത്തില്‍ നട തുറന്ന ഏതാനും ദിവസങ്ങള്‍ തന്നെ കേരളം കലാപാന്തരീക്ഷത്തില്‍ ആയിരുന്നു

ശബരിമലയില്‍ എല്ലാ പ്രായഭേദമന്യേ എല്ലാം സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സെപ്തംബര്‍ 28ന് എത്തിയ സുപ്രിംകോടതി വിധി കേരളത്തിലെ ഒരു വിഭാഗം വിശ്വാസികളുടെ കടുത്ത എതിര്‍പ്പിലേക്കാണ് നയിച്ചത്. ആര്‍ത്തവം പോലുള്ള ശാരീരിക അവസ്ഥയുടെ പേരില്‍ സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന സമത്വത്തിന്റെ നിഷേധമാണെന്ന് വിധിയില്‍ വ്യക്തമാക്കിയിരുന്നു. അഞ്ചംഗ ഭരണഘടന ബഞ്ചിലെ ഏക വനിതയായ ഇന്ദു മല്‍ഹോത്ര മാത്രമാണ് സ്ത്രീ പ്രവേശനത്തെ എതിര്‍ത്തത്. വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് തുടക്കത്തില്‍ രാഷ്ട്രീയ കക്ഷികളെല്ലാം ഒറ്റക്കെട്ടായി പറഞ്ഞു. എന്നാല്‍ എന്‍എസ്എസ്, പന്തളം കൊട്ടാരം, തന്ത്രി കുടുംബം എന്നിവര്‍ വിധിക്കെതിരായി രംഗത്ത് എത്തി. തന്ത്രി കുടുംബാഗമായ രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ ശബരിമല കര്‍മ്മ സമിതി രൂപീകരിക്കുകയും ചാനല്‍ ചര്‍ച്ചകളില്‍ രാഹുല്‍ ഈശ്വര്‍ പ്രകോപനപരമായ പല പരാമര്‍ശങ്ങളും നടത്തുകയും ചെയ്തത്തോടെ ശബരിമല വിഷയം വിവാദത്തിലേക്ക് നീങ്ങി. തുലാമാസത്തില്‍ നട തുറന്ന ഏതാനും ദിവസങ്ങള്‍ തന്നെ കേരളം കലാപാന്തരീക്ഷത്തില്‍ ആയിരുന്നു. വൃശ്ചികമാസത്തില്‍ നമ്മെ കാത്തിരിക്കുന്നതെന്താണെന്ന് ആശങ്കയോടെ മാത്രമേ കാണാനാകൂ. കാരണം ഇത് മനുഷ്യാവകാശവും വിശ്വാസവും തമ്മിലുള്ള യുദ്ധമാണ്. വീഡിയോ കാണാം..

 

മണ്ഡലകാല തീര്‍ത്ഥാടനത്തിന്റെ ട്രയല്‍ റണ്ണാവുമോ ചിത്തിരയാട്ടം? ശബരിമല എങ്ങോട്ട്?

ശബരിമല സമരം ആര്, എപ്പോള്‍, എങ്ങനെ ചിട്ടപ്പെടുത്തി? അന്വേഷണം

‘മാന്‍ ടു മാന്‍ മാര്‍ക്കിംഗ്’ കണ്ടിട്ടില്ലേ? ശബരിമലയില്‍ അതായിരുന്നു ഞങ്ങള്‍ അനുഭവിച്ചത്

“വിശ്വാസികളുടെ ശക്തി പിണറായി കാണാനിരിക്കുന്നതേയുള്ളൂ”; രണ്ടാം ഘട്ട പ്രതിഷേധ ഒരുക്കങ്ങളുമായി ശബരിമല കര്‍മസമിതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍