ന്യൂസ് അപ്ഡേറ്റ്സ്

ബന്ധു നിയമനം: ഇ പി ജയരാജനെതിരെ വിജിലന്‍സ് കേസ്

ജയരാജന്‍ ഒന്നാം പ്രതിയും പികെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ രണ്ടാം പ്രതിയുമായാണ്.

ബന്ധു നിയമനവുമായി ബന്ധപ്പെട്ട് മുന്‍ വ്യവസായ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ പി ജയരാജനെതിരെ വിജിലന്‍സ് കേസ്. ജയരാജന്‍ ഒന്നാം പ്രതിയും പികെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ രണ്ടാം പ്രതിയുമായാണ്. എഫ്.ഐ.ആര്‍. ത്വരിത പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള വ്യവസായ വകുപ്പ് സെക്രട്ടറി പോള്‍ ആന്‌റണിയാണ് മൂന്നാം പ്രതി. വിശദമായ അന്വേഷണം വേണമെന്നാണ് വിജിലന്‍സിന്‌റെ നിലപാട്. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിപെ തോട്ടണ്ടി ഇറക്കുമതിയിലെ അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിന് ഇടെയാണ് ജയരാജനെതിരെയും കേസെടുത്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍