ന്യൂസ് അപ്ഡേറ്റ്സ്

അഴിമതിക്കാരനായ ടോം ജോസിനെ സര്‍വീസില്‍ വച്ചിരിക്കുന്നത് എന്തിന് ??: സര്‍ക്കാരിന് വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം

വിജിലന്‍സ് അന്വേഷണ ശുപാര്‍ശകളില്‍ ചീഫ് സെക്രട്ടറി നടപടി എടുത്തില്ലെന്നും കോടതി കുറ്റപ്പെടുത്തി.

അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ കേസില്‍ സര്‍ക്കാരിന് വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം. അഴിമതിക്കാരനെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. വിജിലന്‍സ് അന്വേഷണ ശുപാര്‍ശകളില്‍ ചീഫ് സെക്രട്ടറി നടപടി എടുത്തില്ലെന്നും കോടതി കുറ്റപ്പെടുത്തി. ചീഫ് സെക്രട്ടറിക്ക് 10 കത്തുകള്‍ ഇതുമായി ബന്ധപ്പെട്ട് അയച്ചിട്ടുണ്ടെന്ന് വിജിലന്‍സ് അറിയിച്ചു. രണ്ട് കേസുകളിലായി 2.4 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് വിജിലന്‍സ്് വ്യക്തമാക്കി. ചീഫ് സെക്രട്ടറിക്കെതിരായ ഹര്‍ജി ഫെബ്രുവരി ആറിന് കോടതി വീണ്ടും പരിഗണിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍