ബാറുടമകളെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് വിജിലന്‍സ്

അഴിമുഖം പ്രതിനിധി
ബാര്‍ കോഴ കേസില്‍ അഞ്ച് ബാർ ഉടമകളെ നുണപ്പരിശോധനക്ക് വിധേയമാക്കാന്‍ വിജിലന്‍സ് അന്വേഷണ സംഘം അനുമതി തേടി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് സംഘം അനുമതി തേടിയത്. അന്വേഷണ സംഘത്തലവന് സുകേശാണ് ഇത് സംബന്ധിച്ച ആവശ്യം കോടതിയുടെ മുന്നില്‍ വച്ചത്.
ഉടമകളായ രാജ്കുമാര് ഉണ്ണി, ജോണ്‍ കല്ലാട്ട്, അനിമോന്, ശ്രീവത്സന്‍, പോളക്കുളം കൃഷ്ണദാസ് എന്നിവരെ നുണപ്പരിശോധനക്ക് വിധേയമാക്കാനാണ് അനുമതി തേടിയത്. ഇവര്‍ പറയുന്നതില്‍ വ്യക്തതയില്ലെന്നും, ബിജു രമേശിന്റെ മൊഴികളുമായി ഒത്തു വരുന്നില്ലെന്നും വിജിലന്‍സ് ആരോപണമുന്നയിച്ചിട്ടുണ്ട്.
Next Story