വിപണി/സാമ്പത്തികം

പ്രളയക്കെടുതിയില്‍ വീട്ടുസാധനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് സഹായവുമായി ‘ഹാവേല്‍സ് ഇന്ത്യ’

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ ഹാവേല്‍സ് സംഭാവന നല്‍കിയിരുന്നു.

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങുമായ് ഇലക്ട്രിക്ക് ഉപകരണങ്ങളുടെ നിര്‍മ്മാക്കളായ ഹാവേല്‍സ് ഇന്ത്യ. ദുരിതാശ്വാസ ക്യാമ്പുകള്‍ വിട്ടിറങ്ങി വീടുകളില്‍ എത്തിയെങ്കിലും ഇപ്പോഴും വീടുകള്‍ വാസയോഗ്യമായിട്ടില്ല, നഷ്ടപ്പെട്ട വീട്ടുസാധനങ്ങള്‍ പലര്‍ക്കും വീണ്ടെുക്കാനുമായിട്ടില്ല. വെള്ളപ്പൊക്കത്തില്‍ നശിച്ച ഇലക്ട്രിക് ഉപകരണങ്ങള്‍ വീണ്ടെടുക്കന്നതിനും പുതിയവ വാങ്ങുന്നതിനുമുള്ള സഹായം എത്തിക്കാനാണ് ഹാവേല്‍സിന്റെ ശ്രമിക്കുന്നത്.

കേടുപാടുകള്‍ സംഭവിച്ച ഉത്പന്നങ്ങള്‍ സൗജന്യമായി സര്‍വീസ് ചെയ്യുന്നതിന് കേരളത്തിലെ എല്ലാ ജില്ലകളിലും ഹാവേല്‍സ് സെന്ററുകള്‍ തുറക്കുന്നുണ്ട്. കൂടാതെ ഹാവേല്‍സ് ഇന്ത്യയുടെ എല്ലാ ഗാര്‍ഹിക ഉല്‍പ്പന്നങ്ങളും സെപ്റ്റംബര്‍ 30-വരെ ജിഎസ്ടി ഉള്‍പ്പടെ 40 ശതമാനം വിലക്കുറവില്‍ ലഭ്യമാക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. നേരത്തെമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ ഹവേല്‍സ് സംഭാവന നല്‍കിയിരുന്നു.

പ്രളയക്കെടുതിയില്‍ കേരളത്തിനൊപ്പം ഉണ്ടെന്നും കേരളത്തിന്റെ പുനഃനിര്‍മ്മിതിക്കായി സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഹാവേല്‍സ് ഇന്ത്യ കേരളം-തമിഴ്‌നാട് ബിസിനസ് യൂണിറ്റ് മേധാവി എം.പി. മനോജ് പറഞ്ഞു. ഹാവേല്‍സിന്റെ എല്ലാ ഡീലര്‍മാരും റീട്ടെയില്‍ നെറ്റ്‌വര്‍ക്കും കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി ഈ ദൗത്യത്തില്‍ പങ്കുചേരും.

കേരളത്തില്‍ നിന്നുള്ള കോളുകള്‍ക്കായി 18001031313 എന്ന പ്രത്യേക ടോള്‍-ഫ്രീ നമ്പറും ഒരുക്കിയിട്ടുണ്ട്. തൊട്ടടുത്തുള്ള ഡീലര്‍മാര്‍, റീട്ടെയിലുകാര്‍ എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും ഹാവേല്‍സ് ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, സഹായങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും ഈ നമ്പറിലൂടെ സാധ്യമാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍