UPDATES

സോഷ്യൽ വയർ

12 നിബന്ധനകള്‍; 10 വയസുകാരിക്ക് ഐ ഫോണ്‍ നല്‍കാന്‍ കരാര്‍ എഴുതി ഒപ്പിട്ട് വാങ്ങി മാതാപിതാക്കള്‍

യാസ്മിന്റെ ചേച്ചി ഫറയാണ് ഈ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്

പത്തുവയസുകാരി മലേഷ്യന്‍ ബാലിക യാസ്മിന്‍ പുതിയ ഐഫോണ്‍ സ്വന്തമാക്കിയത് സോഷ്യല്‍ മീഡിയ മുഴുവന്‍ വാര്‍ത്തയായിരിക്കുകയാണ്. ഒരു ഐ ഫോണ്‍ സ്വന്തമാക്കിയത് എന്തുകൊണ്ട് വാര്‍ത്തയായെന്നാണോ? അതിന്റെ കാരണം ഇതാണ്; പത്തു വയസുള്ള മകള്‍ക്ക് ഐ ഫോണ്‍ വാങ്ങി നല്‍കുമ്പോള്‍ യാസ്മിന്റെ മാതാപിതാക്കള്‍ പന്ത്രണ്ട് കര്‍ശന നിബന്ധനകള്‍ മുന്നോട്ടുവച്ച് ഒരു കരാര്‍ ഉണ്ടാക്കിയിരുന്നു. ആ നിബന്ധനകള്‍ അംഗീകരിച്ച് കരാറില്‍ ഒപ്പിട്ട് നല്‍കിയതിനു പിന്നാലെ മാത്രമാണ് ഫോണ്‍ യാസ്മിന്റെ കൈയില്‍ കിട്ടിയത്.

രാവിലത്തെ പ്രാര്‍ത്ഥന ഒരു കാരണവശാലും മുടക്കരുത്, ഫോണ്‍ ബാറ്ററി ചാര്‍ജ് തീരാന്‍ അനുവദിക്കരുത്, ചാര്‍ജ് മുഴുവനായാല്‍ ഉടന്‍ തന്നെ ചാര്‍ജ്ജ് ചെയ്യുന്നത് അവസാനിപ്പിക്കണം, മാതാപിതാക്കളുടെ ഫോണ്‍ യാതൊരു കാരണവശാലും ഉപയോഗിക്കരുത്, ശുചിമുറിയില്‍ പോകുമ്പോള്‍ ഫോണ്‍ കൊണ്ടുപോകരുത്, സ്‌കൂളില്‍ ഫോണ്‍ കൊണ്ടു പോകരുത്, തീന്‍മേശയില്‍ ഫോണ്‍ ഉപയോഗിക്കരുത്, അപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് മാതാപിതാക്കളുടെ അനുമതിയോടെ മാത്രമായിരിക്കണം, എല്ലാ ദിവസവും രാവിലെ, അല്ലെങ്കില്‍ ആഴ്ച്ചയില്‍ ആറു ദിവസം ഖുറാന്‍ മുടങ്ങാതെ വായിക്കണം, വീട്ടുകാരോടൊത്ത് പുറത്തുപോകുന്ന സമയം ഫോണില്‍ സുഹൃത്തുക്കളെ വിളിക്കരുത്, ട്യൂഷന് പോകുന്നത് നിര്‍ബന്ധമായും മുടങ്ങരുത്; ഈ നിബന്ധനകള്‍ അംഗീകരിച്ച് കരാറിന്റെ അടിയില്‍ ഒപ്പിട്ട് നല്‍കിയതിനു ശേഷമാണ് യാസ്മിന് പിതാവ് ഐ ഫോണ്‍ കൈമാറിയത്.

"</p "</p "</p "</p

യാസ്മിന്റെ ചേച്ചി ഫറ, ഈ കരാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് യാസ്മിനും ഐ ഫോണും വൈറല്‍ ആയത്. എന്തൊക്കെ നിബന്ധനകളാണ് കരാറില്‍ ഉള്ളതെന്ന് ഫറ ചെയ്ത പോസ്റ്റില്‍ വ്യക്തമായി കാണാം. ഒരു വര്‍ഷം കാലാവധിയില്‍ പുതുക്കാന്‍ കഴിയുന്ന ഫോണ്‍ ലോണ്‍ കരാര്‍ എന്ന പേരിലാണ് ഈ കരാര്‍. ഇങ്ങനെയൊരു കരാര്‍ തന്റെ സഹോദരിയെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവളും കഠിനപ്രയ്ത്‌നത്തിന് തയ്യാറായവളും ആക്കിയെന്നും ഫറ പറയുന്നുണ്ട്.

തന്റെ മാതാപിതാക്കള്‍ ഇത്തരം നിര്‍ദേശങ്ങള്‍ മക്കള്‍ക്ക് നല്‍കുന്നതില്‍ കര്‍ശനക്കാരാണെന്നും തനിക്ക് നല്‍കിയ നിര്‍ദേശങ്ങളില്‍ ചിലത് ലംഘിച്ചതിന്റെ പേരില്‍ ലാപ്‌ടോപ്പ് കുറെ മാസങ്ങള്‍ ഉപയോഗിക്കാന്‍ തനിക്ക് അനുവാദം നല്‍കിയില്ലെന്നും ഫറ പറയുന്നുണ്ട്. യാസ്മിനും താന്‍ ഒപ്പിട്ട് നല്‍കിയ കരാറിലെ ഏതെങ്കിലും നിബന്ധന ലംഘിക്കുകയാണെങ്കില്‍ ഐ ഫോണ്‍ തിരികെ വാങ്ങുമെന്നാണ് മാതാപിതാക്കളുടെ വ്യവസ്ഥയെന്നും ഫറ പറയുന്നു. യാസ്മിന്റെ കരാറും, യാസ്മിന്‍ കരാറില്‍ ഒപ്പ് ഇടുന്നതും, ഫോണ്‍ കൈയില്‍ കിട്ടിയതിന്റെയുമൊക്കെ ചിത്രങ്ങള്‍ ഫറ സ്‌നാപ്പ് ചാറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍