വൈറല്‍

ഗിരീഷ്, റിയല്‍ ലൈഫ് ഹീറോ; കൈയടിക്കാം, ഈ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക്

Print Friendly, PDF & Email

ഈ സമൂഹം ഇപ്പോഴും നന്മയുള്ള മനുഷ്യരാല്‍ സമ്പന്നമാണെന്ന് തെളിയിക്കുന്നതാണ് ഈ വാര്‍ത്ത

A A A

Print Friendly, PDF & Email

കെഎസ്ആര്‍ടിസി ചടയമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ കടയ്ക്കല്‍ സ്വദേശി ഗിരീഷ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാണ്. പ്രസവവേദനയില്‍ പുളഞ്ഞ യാത്രക്കാരിയെ തക്ക സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ ഗിരീഷ് എടുത്ത ചലഞ്ച് ആണ് അയാളെ റിയല്‍ ലൈഫ് ഹീറോ എന്ന വിശേഷണത്തിന് അര്‍ഹനാക്കിയത്.

വട്ടപ്പാറയില്‍ വച്ചാണ് യാത്രക്കാരില്‍ ഒരാളായിരുന്ന യുവതിക്ക് കലശലായ പ്രസവ വേദന വന്നത്. എത്രയും വേഗം തിരുവനന്തപുരം എസ് എ ടി യില്‍ യുവതിയെ എത്തിക്കണമെന്ന് മറ്റു യാത്രക്കാര്‍. പക്ഷേ, ഇത്രവലിയ ട്രാഫിക്കിനിടയിലൂടെ അതും ഒരു കെ എസ് ആര്‍ ടി സി ബസ് ഓടിച്ചുകൊണ്ട് സമയത്തിന് ആശുപത്രിയില്‍ എത്തിക്കാനാകുമോ എന്ന് പലര്‍ക്കും സംശയം. ആ സംശയത്തോടെ എല്ലാവരും ഡ്രൈവറായ ഗിരീഷിനെ നോക്കി.

എന്നാല്‍ ഗിരീഷ് യാതൊരു സംശയവും ഇല്ലായിരുന്നു. താനെടുത്ത ചലഞ്ച് അത്ര എളുപ്പമല്ലെന്നറിയാം, പക്ഷേ, അത് ചെയ്‌തേ പറ്റൂ, ഒരമ്മയുടെയും കുഞ്ഞിന്റെയും ജീവനുവേണ്ടിയാണ്. ഗിരീഷ് ബസ് പറപ്പിച്ചു. നേരത്തെ അറിയിപ്പ് കൊടുത്തപ്രകാരം കേശവദാസപുരത്ത് പൊലീസ് കാത്തുനില്‍പ്പുണ്ടായിരുന്നു. അവിടന്നങ്ങോട്ട് പൊലീസ് ജീപ്പ് മുന്നാലെ പാഞ്ഞ് ബസിന് വഴിയൊരുക്കി കൊടുത്തു.

കൃത്യസമയത്ത് തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിക്കാനും കഴിഞ്ഞു. ഗിരീഷിനൊപ്പം തങ്ങളുടെ ആവശ്യങ്ങളെല്ലാം മാറ്റിവച്ച്  യുവതിക്കൊപ്പം നിന്ന ആ ബസിലെ മറ്റു യാത്രക്കാരും ഈ സംഭവത്തില്‍ ഹീറോകള്‍ തന്നെ…ഈ സമൂഹം ഇപ്പോഴും നന്മയുള്ള മനുഷ്യരാല്‍ സമ്പന്നമാണെന്ന് തെളിയിക്കുന്നതാണ് ഈ വാര്‍ത്തയുടെ പ്രത്യേകത.

ഈ വാര്‍ത്തയ്ക്ക് ആധാരമായ കണക്റ്റിംഗ് കേരള എന്ന ഫെയസ്ബുക്ക് പേജില്‍ വന്ന കുറിപ്പും വായിക്കാം;

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍