TopTop
Begin typing your search above and press return to search.

നിത്യശാന്തി നേരുന്നു, എന്റെ പ്രണയിനി. ഞങ്ങളുടെ ജീവിതം ഇനിയൊരിക്കലും പഴയതുപോലാകില്ല; ബോണി കപൂറിന്റെ വികാരോഷ്മളമായ അനുസ്മരണ കുറിപ്പ്

നിത്യശാന്തി നേരുന്നു, എന്റെ പ്രണയിനി. ഞങ്ങളുടെ ജീവിതം ഇനിയൊരിക്കലും പഴയതുപോലാകില്ല; ബോണി കപൂറിന്റെ വികാരോഷ്മളമായ അനുസ്മരണ കുറിപ്പ്
നടി ശ്രീദേവിയെ അനുസ്മരിച്ച് ഭര്‍ത്താവ് ബോണികപൂറിന്റെ വികാരോഷ്മളമായ അനുസ്മരണ കുറിപ്പ്. ശ്രീദേവിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് ബോണി കപൂര്‍ കുറിപ്പ് പുറത്തുവിട്ടത്.

ഒരു സുഹൃത്തും ഭാര്യയും എന്റെ രണ്ടു പെൺമക്കളുടെ അമ്മയുമായ അവരുടെ നഷ്ടം വാക്കുകൾകൊണ്ട് വിശദീകരിക്കാന്‍ സാധിക്കില്ല.

ഞങ്ങൾക്കൊപ്പം ഉറച്ചുനിന്ന എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും അഭ്യുദയകാംക്ഷികളോടും ശ്രീദേവിയുടെ എണ്ണമറ്റ ആരാധകരോടും ആത്മാർഥമായ നന്ദി അറിയിക്കുന്നു.

അർജുന്റെയും അൻഷുലയുടെയും പിന്തുണയും സ്നേഹവും ലഭിച്ചതിൽ ഞാൻ അനുഗ്രഹപ്പെട്ടിരിക്കുന്നു എന്നു മാത്രമല്ല ഈ വേളയില്‍ എനിക്കും ഖുഷിക്കും ജാൻവിക്കും അവരുടെ പിന്തുണ അത്രമേൽ ശക്തമായ താങ്ങായിരുന്നു. ഒരു കുടുംബമായി ഈ തീരാനഷ്ടത്തെ ഞങ്ങൾ നേരിടാൻ ശ്രമിക്കുകയാണ്.

ഈ ലോകത്തിന് അവൾ ചാന്ദ്നിയായിരുന്നു… സമാനതകളില്ലാത്ത അഭിനേത്രി… അവരുടെ ശ്രീദേവി. എന്നാൽ എനിക്ക് അവളെന്റെ പ്രണയിനിയായിരുന്നു, സുഹൃത്തായിരുന്നു, എന്റെ പെൺകുട്ടികളുടെ അമ്മയായിരുന്നു. എന്റെ മക്കൾക്ക് അവൾ എല്ലാമായിരുന്നു. അവരുടെ ജീവിതമായിരുന്നു. അവള്‍ക്ക് ചുറ്റുമാണ് ഞങ്ങളുടെ കുടുംബം ചലിച്ചിരുന്നത്.

ഖുഷിയുടെയും ജാൻവിയുടെയും മമ്മയും എന്റെ പ്രിയ ഭാര്യയുമായിരുന്ന ശ്രീദേവിക്കു ഞങ്ങൾ വിടചൊല്ലുകയാണ്. ഈ സമയം എനിക്കു നിങ്ങളേവരോടും അഭ്യർഥനയുണ്ട്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുക. ശ്രീയെക്കുറിച്ചു നിങ്ങൾക്കു എന്തെങ്കിലും പറയണമെങ്കില്‍ അതവരും നിങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രത്യേക ഓര്‍മ്മകൾ വച്ചായിരിക്കട്ടെ. ഒരിക്കലും പകരംവയ്ക്കാനാകാത്ത അഭിനേത്രിയാണ് അവർ. അക്കാര്യത്തിൽ അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. ഒരു അഭിനേതാവിന്റെ ജീവിതത്തിന് ഒരിയ്ക്കലും തിരശീലയിടാന്‍ സാധിക്കില്ല. കാരണം അവരെപ്പോഴും വെള്ളിവെളിച്ചത്തിൽ തിളങ്ങിക്കൊണ്ടിരിക്കും.

ഈ സമയത്തെ എന്റെ ഏക ആശങ്ക എന്റെ പെൺകുട്ടികളെ സംരക്ഷിക്കുക എന്നതും ശ്രീയില്ലാതെ മുന്നോട്ടുപോകാൻ വഴി കണ്ടുപിടിക്കുക എന്നതുമാണ്. അവളായിരുന്നു ഞങ്ങളുടെ ജീവിതവും ശക്തിയും ഞങ്ങളുടെ പുഞ്ചിരിക്ക് പിന്നിലെ കാരണവും. എല്ലാത്തിനും അപ്പുറം അവളെ ഞങ്ങൾ സ്നേഹിക്കുന്നു.

നിത്യശാന്തി നേരുന്നു, എന്റെ പ്രണയിനി. ഞങ്ങളുടെ ജീവിതം ഇനിയൊരിക്കലും പഴയതുപോലാകില്ല.







Next Story

Related Stories