വൈറല്‍

ലൈവ് ചര്‍ച്ചയ്ക്കിടയില്‍ അച്ഛനെ തേടി അഞ്ചു വയസുകാരന്‍ വന്നാല്‍! വീണ്ടുമൊരു ‘ബിബിസി ഡാഡ്’

Print Friendly, PDF & Email

ബിബിസിക്കു നല്‍കിയ ലൈവ് അഭിമുഖത്തിനിടയില്‍ റോബര്‍ട്ട് കെല്ലിക്ക് സംഭവിച്ച അതേ അബദ്ധമാണ് അല്‍-ജസീറയോട് സംസാരിക്കുമ്പോള്‍ ഡാനിയേലിനും സംഭവിച്ചത്

A A A

Print Friendly, PDF & Email

ഓര്‍മയില്ലേ പ്രൊഫസര്‍ റോബര്‍ട്ട് കെല്ലിയേ! ‘ബിബിസി ഡാഡ്’ എന്ന വിശേഷണത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനായ കെല്ലി! ബിബിസിക്ക് ലൈവ് അഭിമുഖം കൊടുക്കുന്നതിനിടയില്‍ കെല്ലിയുടെ പിറകിലായി രണ്ടു മക്കളും ബഹളമുണ്ടാക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. 2017 ലെ ഏറ്റവും അവിസ്മരണീയ മുഹൂര്‍ത്തങ്ങളില്‍ ഒന്നായി മാറുകയും ചെയ്തു അത്.

ചരിത്രം അവര്‍ത്തിക്കപ്പെടുമെന്ന് പറയുന്നത് വെറുതയല്ല. കെല്ലി ബിബിസി ഡാഡ് ആയതുപോലെ അല്‍-ജസീറയ്ക്കും കിട്ടിയിരിക്കുന്നു അതുപോലൊരാളെ; സിനിമ ചരിത്രകാരന്‍ ഡാനിയേല്‍ സ്മിത്ത് റോവ്‌സേ.

ഗോള്‍ഡന്‍ ഗ്ലോബ്‌സ് പുരസ്‌കാരദാന ചചടങ്ങില്‍ സിനിമയിലെ ലൈംഗിക ചൂഷണത്തിനെതിരേ ഹോളിവുഡ് നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് അല്‍-ജസീറ ടിവിയോടെ ലൈവില്‍ പ്രതികരണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു ഡാനിയേല്‍. ഇതിനിടയിലാണ് പെട്ടെന്ന് ഡാനിയേലിന്റെ അഞ്ചു വയസുകാരന്‍ മകന്‍ അച്ഛന്റെ പിന്നില്‍ പ്രത്യക്ഷപ്പെട്ടത്. ചെറിയൊരു പരിഭ്രമത്തോടെ ഡാനിയേല്‍ അവതാരകനോട് പറഞ്ഞു, എന്റെ മകനാണ്, ക്ഷമിക്കണം…എന്നാല്‍ അപ്രതീക്ഷിതനായി വന്ന അതിഥിയെ കണ്ട് യാതൊരു പതര്‍ച്ചയും കൂടാതെ അവതാരകന്‍ സൊഹയ്ല്‍ റഹ്മാന്‍ തിരിച്ചു പറഞ്ഞത്, ഒരു കുഴപ്പവുമില്ല, അവനോട് വരാന്‍ പറയൂ ഡാനിയേല്‍, ചെറുപ്പക്കാര്‍ ഈ പരിപാടിയിലേക്ക് വരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ.. എന്നായിരുന്നു. അതുകേട്ടതും ഡാനിയേലിന്റെ മുഖത്ത് പുഞ്ചിരി.

അവതാരകന്റെ അനുവാദം കിട്ടിയതറിഞ്ഞിട്ടോ അല്ലാതെയും അഞ്ചുവയസുകാരന്‍ ചിരിച്ച മുഖവുമായി അച്ഛന്റെ പിന്നില്‍ എത്തിക്കഴിഞ്ഞിരുന്നു. സൊഹയ്‌ലിന് ഒരു നന്ദി പറഞ്ഞ്, സംസാരിച്ചുകൊണ്ടിരുന്ന വിഷയത്തിലേക്ക് ഡാനിയേല്‍ പെട്ടെന്നു മടങ്ങിയെത്തി. അതേസമയം അച്ഛന്റെ തോളിലൂടെയും നെഞ്ചിലൂടെയും തന്റെ കൊച്ചു കളിപ്പാട്ട കാറോടിച്ച് ആ കുസൃതി കളിക്കുകയായിരുന്നു. ഇടയ്ക്ക് അച്ഛന്റെ തോളില്‍ തലചാരിയും സ്‌നേഹപ്രകടനം. തന്നോടു ചോദിച്ച ചോദ്യത്തിനുള്ള മറുപടിയെന്നോണം ഡാനിയേല്‍ പറഞ്ഞൊരു വാചകം, ‘ഞാന്‍ തെറ്റായിരിക്കാം, പക്ഷേ അങ്ങനെയാണ് സംഭവിക്കാന്‍ പോകുന്നതെന്നു കരുതുന്നു’ ഇതു പറഞ്ഞുകൊണ്ട് ഡാനിയേല്‍ മകനെ നോക്കി, ശരിയല്ലേ, എന്റെ കുഞ്ഞേ? അച്ചനെ സപ്പോര്‍ട്ട് ചെയ്ത് ഉടനെത്തി മറുപടിയും; ‘അതേ..’ അവതാരകനും ഈ പിന്തുണയില്‍ സന്തോഷം…

പിന്നീട് ഡാനിയേല്‍ തന്റെ ട്വിറ്ററില്‍ ഇതേ കാര്യം ട്വീറ്റ് ചെയ്യുകയും ഉണ്ടായി. നന്ദി അല്‍ ജസീറ. വാതില്‍ അടച്ചിടാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഒരുപക്ഷേ വളരെ ഗൗരവമായ വിഷയങ്ങള്‍ക്കിടയില്‍ ഇത്തരം വിനോദങ്ങള്‍ ഉണ്ടകുന്നത് നല്ലതാണ്!

റോബര്‍ട്ട് കെല്ലിക്കും ഇപ്പോള്‍ ഡാനിയേല്‍ സ്മിത്തിനും സംഭവിച്ചത് ഒരേ അബദ്ധമാണ്. ലൈവ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനു മുമ്പ് വാതില്‍ അടയ്ക്കാന്‍ മറന്നുപോയി! ഇനി ചാനലുകളില്‍ ലൈവ് ആയി പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് അച്ഛന്‍മാരും അമ്മമാരുമൊക്കെ ഒന്നു ശ്രദ്ധിച്ചോളൂ, മുറി അടച്ചിട്ടുണ്ടോയെന്ന്…ഇതുപോലെ അപ്രതീക്ഷിതരായ അതിഥികള്‍ ഏതു സമയവും കയറി വരാം…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍