വൈറല്‍

എയര്‍ ഇന്ത്യയുടെ എയര്‍ ഹോസ്റ്റസിന്റെ അവസാന പറക്കലിന് പൈലറ്റായി മകള്‍!

‘അമ്മ എപ്പോഴും എന്നെ ക്യാപ്റ്റന്‍ എന്നാണ് വിളിക്കുന്നത്. ഇനി എനിക്കുള്ള നഷ്ടബോധം ഫ്‌ലൈറ്റ് ഡെസ്‌ക്കില്‍ അമ്മയുടെ ആ ശബ്ദം കേള്‍ക്കാന്‍ കഴിയില്ല എന്നതാണ്‌.’

കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നും മുംബൈയിലേക്ക് പറന്ന എയര്‍ ഇന്ത്യ യാത്രകാര്‍, ഫ്‌ളൈറ്റ് ക്യാപ്റ്റന്‍ പരേഷ് നേരൂര്‍ക്കറുടെ അനൗണ്‍സ്‌മെന്റ് കേട്ട് വികാരധീനരായി.

‘വിമാനത്തിലെ എയര്‍ ഹോസ്റ്റസായ പൂജ ചിന്‍ചാക്കര്‍ തന്റെ 38 വര്‍ഷത്തെ എയര്‍ഇന്ത്യയിലെ സേവനം അവസാനിപ്പിക്കുന്ന ഫെയര്‍വെല്‍ യാത്രയാണിത്. അവരുടെ മകളായ അഷിര്‍താ ചിന്‍ചാക്കറാണ് ഈ യാത്രയിലെ കോ-പൈലറ്റ്. പൂജയുടെ സ്വപ്‌നമായിരുന്ന മകള്‍ പറത്തുന്ന വിമാനത്തില്‍ ആയിരിക്കണം തന്റെ എയര്‍ഹോസറ്റസ് കരിയര്‍ അവസാനിപ്പിക്കുക തന്റെ സുദീര്‍ഘമായ എയര്‍ ഇന്ത്യയിലെ സേവനം മകള്‍ക്ക് നല്‍കിയിട്ടാണ് പൂജ വിരമിക്കുന്നത്.’

58- കാരിയായ പൂജ 1980-ലാണ് ജോലിയില്‍ പ്രവേശിക്കുന്നത്. അന്ന് താന്‍ എയര്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ രണ്ട് വനിതാ പൈലറ്റുമാരെ ഉണ്ടായിരുന്നുള്ളൂവെന്നും കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മകള്‍ പിറന്നപ്പോള്‍ ആഗ്രഹിച്ചത് അവള്‍ ഒരു പൈലറ്റാകണമെന്നുമായിരുന്നു. എന്നാണ് പൂജ പറയുന്നത്.

അമ്മ വളരെ പ്രൊഫക്ഷണലാണെന്നാണ് മകള്‍ അഷിര്‍താ പറയുന്നത്. ‘രണ്ട് വര്‍ഷമായി ഞാന്‍ എയര്‍ ഇന്ത്യയില്‍ എത്തിയിട്ട് ജോലി സമയങ്ങളില്‍ അമ്മ എപ്പോഴും എന്നെ ക്യാപ്റ്റന്‍ എന്നാണ് വിളിക്കുന്നത്. ഇനി എനിക്കുള്ള നഷ്ടബോധം ഫ്‌ലൈറ്റ് ഡെസ്‌ക്കില്‍ അമ്മയുടെ ആ ശബ്ദം കേള്‍ക്കാന്‍ കഴിയില്ല എന്നതാണ്‌. എയര്‍ ഇന്ത്യ എന്നത് എന്റെ കുടുംബമാണ്. ഇനി അമ്മയുടെ പാരമ്പര്യം ഞാന്‍ കൊണ്ടു പോകും’ എന്നാണ്.

അമ്മയുടെ റിട്ടെയര്‍മെന്റിനെക്കുറിച്ചുള്ള സ്വപ്‌നം പങ്കുവെച്ച് അര്‍ഷിത ട്വിറ്ററില്‍ ഇട്ട ഫോട്ടോ ഇപ്പോള്‍ വൈറലാണ്. അമ്മയ്ക്കും മകള്‍ക്കും ആശംസകളുമായി ഒട്ടേറെ ഫോളോവേഴ്‌സ് എത്തുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍