ന്യൂസ് അപ്ഡേറ്റ്സ്

അഴിമതി കേസില്‍ പ്രതിയെന്ന് വ്യാജ വാര്‍ത്ത: ആന്റണിയുടെ മകന്‍ ടൈംസ് ഓഫ് ഇന്ത്യക്കെതിരെ കോടതിയിലേയ്ക്ക്‌

എകെ ആന്റണിയുടെ മകന്‍ അമിത് ആന്റണിക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത. എകെ ആന്റണിക്ക് അമിത് എന്ന പേരില്‍ ഒരു മകനേ ഇല്ല എന്നതാണ് വസ്തുത.

രാജസ്ഥാനിലെ ആംബുലന്‍സ് അഴിമതി കേസില്‍ പ്രതിയാണ് എന്ന് പറഞ്ഞും സിബിഐ കുറ്റപത്രം നല്‍കിയതായി കാണിച്ചും വ്യാജ വാര്‍ത്ത നല്‍കിയ ടൈംസ് ഓഫ് ഇന്ത്യക്കെതിരെ കേസുമായി എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കോടതിയിലേയ്ക്ക്. എകെ ആന്റണിയുടെ മകന്‍ അമിത് ആന്റണിക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത. എകെ ആന്റണിക്ക് അമിത് എന്ന പേരില്‍ ഒരു മകനേ ഇല്ല എന്നതാണ് വസ്തുത. ആന്റണിയുടെ രണ്ട് ആണ്‍മക്കളുടെ പേര് അനില്‍, അജിത് എന്നിങ്ങനെയാണ്.

വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ ഈ കേസില്‍ ശരിക്കും പ്രതിയാണ്. എന്നാല്‍ വയലാര്‍ രവിയുടെ മകന്‍ എന്നതിനൊപ്പം ആന്റണിയുടെ മകന്‍ എന്ന് കൂടി ചേര്‍ക്കുകയായിരുന്നു. സിക്വിറ്റ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡ് സിഇഒ ശ്വേത മംഗലും പ്രതിയാണ്. ഈ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എകെ ആന്റണിയുടെ മകന്‍ അമിത് അലക്‌സ് ആന്റണി എന്നാണ് ടൈംസ് ഓഫ് ഇന്ത്യ പറഞ്ഞത്. ഇത് വലിയ വിവാദമായിരിക്കുകയാണ്.

2014 ജൂലൈ 31ന് ജയ്‌പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ പങ്കജ് ജോഷിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ പ്രകാരം 2015 ആഗസ്ത് 28നു സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന, വ്യാജ രേഖ ചമക്കല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരമുള്ള അഞ്ചോളം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് എന്നിവരെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ആംബുലന്‍സ് കുംഭകോണം; ‘ആന്‍റണിയുടെ മക’നെ പ്രതിയാക്കി ടൈംസ് ഓഫ് ഇന്ത്യയുടെ വ്യാജവാര്‍ത്ത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍