വൈറല്‍

ഓട്ടോ ഓടിച്ചു ഇന്ത്യന്‍ ഫുട്‌ബോളിലേക്ക് ഓടിക്കയറിയ അനസിന്റെ കണ്ണീരില്‍ കുതിര്‍ന്ന പ്രസംഗം/ വീഡിയോ

അനസ് പറഞ്ഞ ഓരോ വാചകങ്ങളും തന്റെ അനുഭവത്തില്‍ നിന്ന് പെറുക്കിയെടുത്തതായിരുന്നു. കാന്‍സര്‍ ബാധിച്ച് മരിച്ച ചേട്ടന്‍.. ഒരു നേരത്തെ കീമോ ചെയ്യാന്‍ വേണ്ടി 2500 രൂപക്ക് കഷ്ടപ്പെട്ട കാലം

അഴിമുഖം

കൊണ്ടോട്ടി അങ്ങാടിയില്‍ ഓട്ടോ ഓടിച്ചു ഇന്ത്യന്‍ ഫുട്‌ബോളിലേക്ക് ഓടിക്കയറിയ അനസ് എടത്തൊടിയുടെ പ്രസംഗമാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്ക് ട്രെന്‍ഡിംഗ് വീഡിയോകളില്‍ ഒന്ന്. മലപ്പുറം മേല്‍മുറി അധികാരത്തൊടിയില്‍ സോഷ്യല്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സിന്റെ ഒ നിര്‍ധന അര്‍ബുദ രോഗികളെ സഹായിക്കുന്നതിനുള്ള പരിപാടിയില്‍ എത്തിയതായിരുന്നു അനസ്. എന്നാല്‍ പ്രസംഗത്തിന് കയറിയപ്പോള്‍ അനസിന് ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല.

ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലെ പ്രധാന പ്രതിരോധ താരം ആ വേദിയില്‍ മൈക്കിന് മുമ്പില്‍ ഏറെ നേരം പ്രോഗ്രാം നോട്ടീസും നോക്കി നിന്നുപോയി. അതിന് ശേഷം അനസ് പറഞ്ഞ ഓരോ വാചകങ്ങളും തന്റെ അനുഭവത്തില്‍ നിന്ന് പെറുക്കിയെടുത്തതായിരുന്നു. കാന്‍സര്‍ ബാധിച്ച് മരിച്ച ചേട്ടന്‍.. ഒരു നേരത്തെ കീമോ ചെയ്യാന്‍ വേണ്ടി 2500 രൂപക്ക് കഷ്ടപ്പെട്ട കാലം, ഉമ്മാക്കും അതെ അസുഖം ബാധിച്ചെങ്കിലും, ഇപ്പോ കളിച്ചു പണമുള്ളത് കൊണ്ട് തന്നെക്കൊണ്ട് ചികില്‍സിക്കാന്‍ കഴിയുന്നുവെന്ന് കരഞ്ഞു കൊണ്ട് അഭിമാനത്തോടെ പറയുന്ന അനസ്.


മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളിലെ മിന്നും താരമായ അനസ് 2011-ല്‍ പുനെ എഫ്സിയിലൂടെയാണ് പ്രൊഫഷണല്‍ ഫുട്ബോള്‍ രംഗത്ത് എത്തുന്നത്. 2013-ല്‍ ക്ലബ്ബിന്റെ നായകസ്ഥാനത്തു നിന്നും ബൂട്ടഴിച്ച് അനസ് ലോകത്തെ എണ്ണം പറഞ്ഞ ഡിഫന്‍ഡര്‍മാരിലൊരാളായ റോബര്‍ട്ടോ കാര്‍ലോസ് പരിശീലിപ്പിക്കുന്ന ഡല്‍ഹി ടീമിന്റെ കുപ്പായത്തിലെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍