വൈറല്‍

വിദ്യാര്‍ഥിനികളെ ലൈംഗിക ചൂഷണം ചെയ്യുന്ന ചിത്രങ്ങള്‍ വൈറലായി; അധ്യാപകനെ അറസ്റ്റ് ചെയ്തു

Print Friendly, PDF & Email

ക്ലാസ് റൂമിനുള്ളില്‍ വെച്ച് വിദ്യാര്‍ഥിനികളുമായി ഇയാള്‍ അടുത്തിടപഴകുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്

A A A

Print Friendly, PDF & Email

വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് അധ്യാപകനെ അറസ്റ്റ് ചെയ്തു. അസമിലെ ഹെയ്ലാകണ്ടി മോഡല്‍ ഹൈസ്‌കൂളിലെ ഫൈസുദീന്‍ ലസ്‌കര്‍ (37) എന്ന അധ്യാപകനാണ് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തത്. ക്ലാസ് റൂമിനുള്ളില്‍ വെച്ച് വിദ്യാര്‍ഥിനികളുമായി ഇയാള്‍ അടുത്തിടപഴകുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇയാള്‍ തെന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടതെന്ന് കരുതുന്നു.

ഫൈസുദീനെതിരെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്‌സോ പ്രകാരവും ഐടി ആക്ട് പ്രകാരവും കേസ് എടുത്തിട്ടുമുണ്ട്. ചിത്രങ്ങള്‍ പുറത്തുവന്നതോടെ ബാല സംരക്ഷണ സംഘടനകള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യാതെ ചോദ്യം ചെയ്തു വിട്ടയയ്ക്കുകയായിരുന്നെന്ന് ആരോപണമുണ്ട്.

ഇതേ തുടര്‍ന്ന് സര്‍ക്കാരിനോട് ദേശീയ ബാലാവകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ലൈംഗികാതിക്രമത്തില്‍ മുമ്പും ഇയാള്‍ക്കെതിരെ പരാതിയുണ്ട്. മുമ്പ് ഒരു സ്ത്രീയുടെ വസ്ത്രങ്ങള്‍ നീക്കി അശ്ലീല ചിത്രം എടുക്കാന്‍ ശ്രമിച്ചതിന് നാട്ടുകാര്‍ ഇദ്ദേഹത്തിന്റെ കൈവിരലുകള്‍ ഛേദിച്ചിരുന്നു.

കൂടുതല്‍ വായനയ്ക്ക്-  https://goo.gl/aL8vR8

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍