വൈറല്‍

എഞ്ചിനിയര്‍ യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കല്യാണം കഴിപ്പിച്ചു

Print Friendly, PDF & Email

തന്നെ വെറുതെ വിടണമെന്ന് യുവാവ് ദയനീയമായി അപേക്ഷിക്കുന്നു. അതേസമയം വിവാഹം കഴിക്കേണ്ട സ്ത്രീയുടെ ബന്ധുക്കളായ സ്ത്രീകള്‍ യുവാവിനോട് സഹകരണം ആവശ്യപ്പെടുകയാണ്. നിന്നെ ഞങ്ങള്‍ തൂക്കിക്കൊല്ലുകയൊന്നുമല്ലല്ലോ, കല്യാണം നടത്തുകയല്ലേ എന്നാണ് സ്ത്രീകള്‍ പറയുന്നത്.

A A A

Print Friendly, PDF & Email

ബിഹാറില്‍ എഞ്ചിനിയറായ 29കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു. ബൊക്കാറോ സ്റ്റീല്‍ പ്ലാന്റില്‍ ജൂനിയര്‍ മാനേജര്‍ വിനോദ് കുമാറാണ് തോക്കിന്‍ മുനയില്‍ നിര്‍ബന്ധിത വിവാഹത്തിന് ഇരയായത്. വരന്റെ വേഷം ധരിച്ചിരിക്കുന്ന യുവാവിനെ അക്രമികള്‍ മര്‍ദ്ദിക്കുന്നുമുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പാറ്റ്‌നയിലെ പന്ദരാക് മേഖലയിലാണ് സംഭവം.

തന്നെ വെറുതെ വിടണമെന്ന് യുവാവ് കരഞ്ഞപേക്ഷിക്കുന്നു. അതേസമയം വിവാഹം കഴിക്കേണ്ട സ്ത്രീയുടെ ബന്ധുക്കളായ സ്ത്രീകള്‍ യുവാവിനോട് സഹകരണം ആവശ്യപ്പെടുകയാണ്. വധുവിന് സിന്ദൂരം ചാര്‍ത്താന്‍ യുവാവ് വിസമ്മതിക്കുമ്പോള്‍ നിന്നെ ഞങ്ങള്‍ തൂക്കിക്കൊല്ലുകയൊന്നുമല്ല, കല്യാണം നടത്തുകയല്ലേ എന്നാണ് സ്ത്രീകള്‍ പറയുന്നത്. ഏതായാലും യുവാവിന്റെ പരാതി പൊലീസ് അന്വേഷിച്ചുവരുകയാണ്. മറ്റൊരു വിവാഹച്ചടങ്ങിനെത്തിയപ്പോള്‍ യുവാവിനെ സ്ത്രീയുടെ സഹോദരന്‍ ബലമായി പിടിച്ചുകൊണ്ടുപോയാണ് വിവാഹം കഴിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍