സിനിമാ വാര്‍ത്തകള്‍

ബലാത്സംഗ തമാശ പറഞ്ഞ ജിം സര്‍ഭിനും ആസ്വദിച്ച് കയ്യടിച്ച കങ്കണയ്ക്കും സോഷ്യല്‍ മീഡിയയുടെ രൂക്ഷ വിമര്‍ശനം

അതേസമയം താനൊരു കറുത്ത ഹാസ്യമാണ് പറഞ്ഞതെന്നും സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിമാറ്റി തെറ്റായി വ്യാഖ്യാനിക്കുകയാണെന്നുമാണ് ജിം സര്‍ഭിന്റെ വിശദീകരണം.

ബലാത്സംഗ തമാശ പറഞ്ഞ ബോളിവുഡ് നടന്‍ ജിം സര്‍ഭിനും അതുകേട്ട് ആസ്വദിച്ച് കയ്യടിച്ച നടി കങ്കണ റാണട്ടിനും നേരെ സോഷ്യല്‍ മീഡിയയുടെ രൂക്ഷ വിമര്‍ശനം. കാന്‍ ചലച്ചിത്ര മേളക്ക് ശേഷമുള്ള ഒരു പാര്‍ട്ടിയിലാണ് വിവാദ പ്രസ്താവന. മദ്യപിക്കുന്നതിനേക്കാള്‍ 12 വേശ്യകളാല്‍ ബലാത്സംഗം ചെയ്യുന്നതാണ് താന്‍ ഇഷ്ടപ്പെടുന്നത് എന്നായിരുന്നു ജിം സര്‍ഭ് പറഞ്ഞത്. ഇത് കേട്ട് തൊട്ടടുത്ത് നിന്നിരുന്ന കങ്കണ റാണട്ട് പൊട്ടിച്ചിരിച്ചു. അതേസമയം താനൊരു കറുത്ത ഹാസ്യമാണ് പറഞ്ഞതെന്നും സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിമാറ്റി തെറ്റായി വ്യാഖ്യാനിക്കുകയാണെന്നുമാണ് ജിം സര്‍ഭിന്റെ വിശദീകരണം. ബലാത്സംഗം തമാശയല്ലെന്നാണ് സോഷ്യല്‍ മീഡിയ ജിം സര്‍ഭിനോട് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍