വൈറല്‍

“വിദേശത്ത് കുടുങ്ങുന്നവരെ പോലെ ഷാരൂഖ് സിനിമയില്‍ നിന്ന് എന്നെ രക്ഷിക്കാമോ?” സുഷമ സ്വരാജിനോട് പൂനെ സ്വദേശി

Print Friendly, PDF & Email

ഷാരൂഖ് ഖാനേയും അനുഷ്‌ക ശര്‍മയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഇംതിയാസ് അലി സംവിധാനം ചെയ്ത ചിത്രം കാണാന്‍ ഏറെ പ്രതീക്ഷകളോടെയാണ് വിശാല്‍ തീയറ്ററിലെത്തിയത്. എന്നാല്‍ ചിത്രം അസഹനീയമായപ്പോള്‍ വിശാലിന് ഇങ്ങനെയൊരു രസം തോന്നി.

A A A

Print Friendly, PDF & Email

വിദേശത്ത് കുടുങ്ങുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കും മറ്റ് പ്രശ്‌നങ്ങളില്‍ പെടുന്നവര്‍ക്കും സഹായം എത്തിച്ചും പ്രശ്‌നങ്ങളോട് ട്വിറ്റര്‍ വഴിയും മറ്റും വേഗത്തില്‍ പ്രതികരിച്ചും ഇടപെട്ടും മറ്റും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ട്വിറ്ററിലെ രസികന്‍ ചോദ്യങ്ങള്‍ തമാശയിലൂടെയുള്ള മറുപടി നല്‍കാനും അവര്‍ സമയം കണ്ടെത്താറുണ്ട്. ഇത്തരത്തില്‍ പൂനെ സ്വദേശിയായ വിശാല്‍ സൂര്യവംശി നേരമ്പോക്കിനായി വിദേശകാര്യ മന്ത്രിയോട് ചോദിച്ചത് ഷാരൂഖ് ഖാന്റെ ജബ് ഹാരി മെറ്റ് സേജള്‍ എന്ന ചിത്രത്തില്‍ നിന്ന് തന്നെ രക്ഷിക്കാമോ എന്നാണ്.

ഷാരൂഖ് ഖാനേയും അനുഷ്‌ക ശര്‍മയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഇംതിയാസ് അലി സംവിധാനം ചെയ്ത ചിത്രം കാണാന്‍ ഏറെ പ്രതീക്ഷകളോടെയാണ് വിശാല്‍ തീയറ്ററിലെത്തിയത്. എന്നാല്‍ ചിത്രം അസഹനീയമായപ്പോള്‍ വിശാലിന് ഇങ്ങനെയൊരു രസം തോന്നി. സുഷമ സ്വരാജ് മാം, ഞാന്‍ പൂനെയിലെ ഹിന്‍ജെവാദിയിലുള്ള സയോണ്‍ സിനിമയില്‍ ജബ് ഹാരി മെറ്റ സേജള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. എത്രയും വേഗം എന്നെ രക്ഷിക്കൂ – എന്നാണ് വിശാല്‍, സുഷമ സ്വരാജിന് ട്വീറ്റ് ചെയതത്. വിശാലിന്റെ ട്വീറ്റ് വൈറലായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍