വൈറല്‍

‘കളി’ക്കിടെ തലകുത്തി വീഴുന്ന ധവാനെ കളിയാക്കി കുട്ടിപട്ടാളം/ വീഡിയോ

മക്കളോടൊപ്പം കളി വണ്ടി ഓടിച്ചു കളിക്കുന്ന ധവാന്‍ തലകുത്തി വീഴുന്നത് കണ്ടാല്‍ ആരും ഒന്ന് ചിരിച്ചുപോക്കും.

കഴിഞ്ഞ ഏഷ്യാകപ്പില്‍ മാന്‍ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് ശിഖര്‍ ധവാന്‍. ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്ന് ധവാനെ ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഓസ്ട്രേലിയയില്‍ അവധികാലം ആഘോഷിക്കുകയാണ് താരം.

ഇപ്പോള്‍ ധവാന് പറ്റിയ ഒരു അബദ്ധമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. മക്കളോടൊപ്പം കളി വണ്ടി ഓടിച്ചു കളിക്കുന്ന ധവാന്‍ തലകുത്തി വീഴുന്നത് കണ്ടാല്‍ ആരും ഒന്ന് ചിരിച്ചുപോക്കും. ധവാനെ നോക്കി കുട്ടികള്‍ ചിരിക്കുന്നതും കളിയാക്കുന്നതും വീഡിയോയില്‍ കാണാം. കുട്ടികളോടൊപ്പം കളിക്കുന്നതിനെക്കാള്‍ രസം മറ്റൊന്നുമില്ലെന്ന കുറിപ്പോടെ ധവാന്‍ തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്ക് വെച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍