വൈറല്‍

“കൊള്ളാം, നിങ്ങള്‍ മെച്ചപ്പെട്ടിരിക്കുന്നു” മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങളിടുന്ന സംഘപരിവാറുകാരോട് ദുര്‍ഗയ്ക്ക് പറയാനുള്ളത്

എനിക്ക് നിങ്ങളുടെ കലാവിഷ്കാരം മുഴുവനായി പുറത്ത് കൊണ്ടുവന്നു പോസ്റ്റണമെന്നുണ്ടായിരുന്നെങ്കിലും ഫേസ്ബുക്ക് സമ്മതിക്കാത്തത്കൊണ്ടാണ് ഫോട്ടോസ് ബ്ലർ ചെയ്യേണ്ടി വന്നത് …സദയം ക്ഷമിക്കുമല്ലോ – ദുര്‍ഗ പറയുന്നു.

ജമ്മു കാശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ദുര്‍ഗ മാലതി വരച്ച ചിത്രം വിവാദമായിരുന്നു. ബലാത്സംഗ കൊലയില്‍ പിടിയിലായ പ്രതികളെ അനുകൂലിച്ച് രംഗത്തെത്തിയ ബിജെപിയോടുള്ള പ്രതിഷേധമാണ് ദുര്‍ഗ മാലതി പ്രകടിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 17കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ബിജെപി എംഎല്‍എയെ രക്ഷിക്കാനുള്ള ശ്രമവും വിവാദമായിരുന്നു. പുരുഷ ലിംഗത്തിന് മുകളില്‍ നാട്ടിയിരിക്കുന്ന ബിജെപിയുടെ കൊടിയാണ് ദുര്‍ഗ വരച്ച ചിത്രം. ഇതേതുടര്‍ന്ന് അവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും പുറത്തും വ്യാപക ആക്രമണങ്ങളുമായി സംഘപരിവാര്‍ പ്രവര്‍ത്തകരും അനുഭാവികളും രംഗത്തെത്തിയിരുന്നു. ബിജെപിയെ അപമാനിച്ചു എന്ന് പറഞ്ഞല്ല, ശിവലിംഗത്തെ അധിക്ഷേപിച്ചെന്നും ഹിന്ദു മതവികാരങ്ങള്‍ വ്രണപ്പെടുത്തിയെന്നും പറഞ്ഞായിരുന്നു ആക്രമണം. അസഭ്യ വര്‍ഷവും ബലാത്സംഗ, വധഭീഷണികളും ദുര്‍ഗ മാലതിക്ക് നേരെ ഉയര്‍ന്നു. ഇപ്പോള്‍ ദുര്‍ഗയുടെ തല മോര്‍ഫ് ചെയ്ത് ചേര്‍ത്ത അശ്ലീല ചിത്രങ്ങളാണ് സംഘ് അനുകൂലികള്‍ പ്രചരിപ്പിക്കുന്നത്.

എന്നാല്‍ സംഘപരിവാറിനു രൂക്ഷമായ പരിഹാസം കൊണ്ടാണ് ദുര്‍ഗ ചുട്ട മറുപടി നല്‍കുന്നത്: മുന്നെ ചെയ്ത എന്റെ മോർഫെഡ്‌ ഫോട്ടോസ്‌ വച്ചു നോക്കുമ്പോ ഇത്‌ കുറച്ചുകൂടി നന്നായിട്ടുണ്ട്‌… നിങ്ങൾക്കു നല്ല ഇമ്പ്രൂവെമന്റ്‌ ഉണ്ട്‌… പലതരത്തിൽ പല ആംഗിളിൽ എന്റെ തന്നെ നൂറുകണക്കിനു ഫോട്ടോസ്‌ ഉപയോഗിച്ചു മോർപ്ഫ്‌ ചെയ്ത്‌ ചെയ്ത്‌ നിങ്ങൾ പണി പഠിച്ചു തുടങ്ങിയിട്ടുണ്ട്‌..അഭിനന്ദനങ്ങൾ …. എനിക്ക് നിങ്ങളുടെ കലാവിഷ്കാരം മുഴുവനായി പുറത്ത് കൊണ്ടുവന്നു പോസ്റ്റണമെന്നുണ്ടായിരുന്നെങ്കിലും ഫേസ്ബുക്ക് സമ്മതിക്കാത്തത്കൊണ്ടാണ് ഫോട്ടോസ് ബ്ലർ ചെയ്യേണ്ടി വന്നത് …സദയം ക്ഷമിക്കുമല്ലോ – ഫേസ്ബുക്ക് പോസ്റ്റില്‍ ദുര്‍ഗ പറയുന്നു.

ദുര്‍ഗ മാലതിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌:

മതവികാരം വ്രണപ്പെടുത്തിയെന്ന ന്യായീകരണവുമായി കാമവെറി കരഞ്ഞുതീർത്തുനടക്കുന്ന കള്ളനാണയങ്ങളോട്‌…ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം സോഷ്യൽ മീഡിയയിലൂടെ എന്റെ മാറിടത്തിന്റെയും അരക്കെട്ടിന്റെയും അളവെടുത്തും.. മോർഫിങ്ങിലൂടെ ദ്രിശ്യസാക്ഷാത്കാരം നൽകിയും… പ്രാസമൊപ്പിച്ച്‌ തെറി വിളിച്ചും.. പ്രതികരിച്ചുകൊണ്ട്‌ നിങ്ങൾ നിങ്ങളുടെ വിലപ്പെട്ട സമയം ചിലവഴിച്ചുകൊണ്ടേയിരിക്കുക…എല്ലാം ഭാരതാംബയെ പൂജിക്കുന്നവരും സദാചാരത്തിന്റെ കാവൽനായ്ക്കളുമാണെന്നോർക്കുമ്പോ പറയാതെ വയ്യ… “ബോലൊ… ഭാരത്‌ മാതാ കീ ജയ്‌”
പിന്നെ ആശയങ്ങളെ ആശയങ്ങൾ കൊണ്ട്‌ നേരിടാനൊക്കെ നിങ്ങളോട്‌ പറയുന്നത് എന്ത്‌ ആർഭാടമാണു..,!!!നിങ്ങൾക്കെന്ത്‌ ആശയം .. എന്ത്‌ നിലപാട്‌… കാട്ടുകോഴിക്കെന്ത്‌ കർക്കിടകസംക്രാന്തി…!!അല്ലെ?
എന്തായാലും എനിക്കൊന്നെ പറയാൻ ഉള്ളൂ… മുന്നെ ചെയ്ത എന്റെ മോർഫെഡ്‌ ഫോട്ടോസ്‌ വച്ചു നോക്കുമ്പോ ഇത്‌ കുറച്ചുകൂടി നന്നായിട്ടുണ്ട്‌… നിങ്ങൾക്കു നല്ല ഇമ്പ്രൂവെമന്റ്‌ ഉണ്ട്‌… പലതരത്തിൽ പല ആംഗിളിൽ എന്റെ തന്നെ നൂറുകണക്കിനു ഫോട്ടോസ്‌ ഉപയോഗിച്ചു മോർപ്ഫ്‌ ചെയ്ത്‌ ചെയ്ത്‌ നിങ്ങൾ പണി പഠിച്ചു തുടങ്ങിയിട്ടുണ്ട്‌..അഭിനന്ദനങ്ങൾ …. എനിക്ക് നിങ്ങളുടെ കലാവിഷ്കാരം മുഴുവനായി പുറത്ത് കൊണ്ടുവന്നു പോസ്റ്റണമെന്നുണ്ടായിരുന്നെങ്കിലും ഫേസ്ബുക്ക് സമ്മതിക്കാത്തത്കൊണ്ടാണ് ഫോട്ടോസ് ബ്ലർ ചെയ്യേണ്ടി വന്നത് …സദയം ക്ഷമിക്കുമല്ലോ

#shameoncyberlaws

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍