സയന്‍സ്/ടെക്നോളജി

ഐ ഫോണ്‍10 സ്വന്തമാക്കി; കുതിരപ്പുറത്ത് കയറി ആഘോഷിച്ച് യുവാവ്

Print Friendly, PDF & Email

ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ നാഴികകല്ലായാണ് ഐഫോണ്‍10 (iPhone X) കമ്പനി വിശേഷിപ്പിക്കുന്നത്

A A A

Print Friendly, PDF & Email

മുംബൈയുടെ തിരക്കേറിയ റോഡിലൂടെ വാദ്യമേളം നിറഞ്ഞ ഘോഷയാത്രയുടെ അകമ്പടിയില്‍ കുതിരപ്പുറത്ത് കയറി വരുന്ന യുവാവ് ആദ്യം എല്ലാവരിലും ഉണ്ടാക്കിയത് അമ്പരപ്പ്. കുതിരപ്പുറത്തിരുന്നുകൊണ്ട് യുവാവ് കൈയില്‍ ഉയര്‍ത്തിപ്പിടിച്ച ബാനറില്‍ എഴുതിയിരിക്കുന്നത് കണ്ടപ്പോള്‍ അമ്പരപ്പ് കൗതുകത്തിന് വഴിമാറി. അങ്ങനെ താനെ നൗപാഡ സ്വദേശിയായ പല്ലിവല്‍ എന്ന യുവാവ് ദേശീയമാധ്യമങ്ങളുടെ പ്രധാന തലക്കെട്ടുകളില്‍ ഒന്നുമായി.

ഐ ലവ് മൈ ഐഫോണ്‍ 10( iPhone X) എന്നെഴുതിയ ബാനറാണ് പല്ലിവലിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. ആപ്പിളിന്റെ ഐഫോണ്‍ ശ്രേണിയിലെ പുത്തന്‍ അത്ഭുതമായ ഐഫോണ്‍10 സ്വന്തമാക്കിയതാണ് കുതിരപ്പുറത്തേറി ഈ യുവാവ് ആഘോഷിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് താനെയിലെ ഹരിണിവാസ് സര്‍ക്കിളിലുള്ള ഐഫോണ്‍ ഷോറൂമില്‍ നിന്നു പല്ലിവലിന്റെ കൈയില്‍ ഐഫോണ്‍10 കിട്ടുന്നത്. അവിടെ നിന്നു തുടങ്ങി ആഘോഷം. കുതിരപ്പുറത്ത് ഇരുന്നകൊണ്ടാണ് സ്‌റ്റോര്‍ ഉടമ ആശിഷ് താക്കറില്‍ നിന്നും പല്ലിവല്‍ ഐഫോണ്‍ 10 സ്വീകരിച്ചത്. തുടര്‍ന്ന് വാദ്യഘോഷങ്ങള്‍ നിറഞ്ഞ ഘോഷയാത്രയോടെ മടക്കം.

ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ നാഴികകല്ലായാണ് ഐഫോണ്‍10 (iPhone X) കമ്പനി വിശേഷിപ്പിക്കുന്നത്. 89,000 മുതല്‍ 102,000 വരെയാണ് വില.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍