വൈറല്‍

അമ്മൂമ്മ കിണറ്റില്‍ വീണതല്ല, സംവിധായകന്‍ ‘വീഴ്ത്തിയതാണ്’; ആ സെല്‍ഫിക്കു പിന്നിലെ സത്യകഥ ഇതാണ്

ആലപ്പുഴയില്‍ നടന്ന സംഭവം എന്ന നിലയിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഇത് വൈറല്‍ ആയത്

കുട്ടികള്‍ കിണറിനു സമീപം നിന്നും സെല്‍ഫിയെടുക്കുമ്പോള്‍ അമ്മൂമ്മ കിണറ്റില്‍ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി മാറിയിരുന്നു. ആലപ്പുഴയില്‍ നടന്ന സംഭവം എന്നപേരിലായിരുന്നു ഇത് പ്രചരിച്ചത്. വലിയ വാര്‍ത്തയും ആയിരുന്നു. എന്നാല്‍ അതൊരു അപകടമായിരുന്നില്ലെന്നും തന്റെ സിനിമയുടെ പ്രചരണാര്‍ത്ഥം ചിത്രീകരിച്ച വീഡിയോ ആയിരുന്നുവെന്നും വെളിപ്പെടുത്തി സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍ രംഗത്തു വന്നിരിക്കുകയാണ്.

കിണറ്റില്‍ വീഴുന്ന അമ്മൂമ്മയായി അഭിനയിച്ച ഷൊര്‍ണൂര്‍ കുനത്തറ സ്വദേശിയായ രാജലക്ഷ്മിയോടൊപ്പം വാര്‍ത്ത സമ്മേളനം നടത്തിയാണ് വിവിയന്‍ രാധാകൃഷ്ണന്‍ ഈ കാര്യം വെളിപ്പെടുത്തിയത്. വാര്‍ത്തകളുടെ മാറിമറിയലിനെ കുറിച്ചാണ് താന്‍ ചെയ്യുന്ന ചിത്രത്തില്‍ പ്രദിപാദിക്കുന്നതെന്നും സിനിമയില്‍ പറയുന്ന വിഷയത്തിന്റെ പ്രസക്തി ജനങ്ങളെ ബോധ്യപ്പെടുത്താനും ഇത്തരം പ്രവണതയ്‌ക്കെതിരേയുള്ള ഒരു പോരാട്ടമെന്ന നിലയ്ക്കുമാണ് ആ വീഡിയോ താന്‍ പ്രചരിപ്പിച്ചതെന്നും സംവിധായകന്‍ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍