വൈറല്‍

ജിമ്മി കിമ്മല്‍: ജിമിക്കീം കമ്മലും പാട്ടിന് അമേരിക്കയില്‍ നിന്നൊരു ആരാധകന്‍

Print Friendly, PDF & Email

എനിക്ക് ഈ പാട്ട് ഇഷ്ടമായെന്നാണ് ജിമ്മി ട്വീറ്റ് ചെയ്തത്

A A A

Print Friendly, PDF & Email

ഇത് ജിമ്മി കിമ്മല്‍. ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ വരെ അവതാരകനായി എത്തിയ വ്യക്തി. ജിമ്മി ഇപ്പോള്‍ ഒരു മലയാളം പാട്ടിന്റെ ആരാധകനായി മാറിയിരിക്കുകയാണ്. തന്റെ പേരിനോട് തന്നെ സാമ്യമുള്ള ജിമിക്കീം കമ്മലും എന്ന പാട്ടാണ് ജിമ്മി കിമ്മലിനെ ആരാധകനാക്കിയത്.

കോളേജ് ക്യാമ്പസുകളില്‍ തലമുറകളായി നാം ഡസ്‌കില്‍ കൊട്ടിക്കൊണ്ട് പാടിയിരുന്ന ജിമിക്കീം കമ്മലും എന്ന പാട്ട് വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലൂടെ ഷാന്‍ റഹ്മാനും അനില്‍ പനച്ചൂരാനും ചേര്‍ന്ന് ജനപ്രിയമാക്കുകയായിരുന്നു. ഹിറ്റാകും എന്നും അതിനുള്ള മറ്റ് രൂപമാറ്റങ്ങളും ഡാന്‍സ് മാറ്റങ്ങളും ഉണ്ടാകുമെന്നൊക്കെ എല്ലാവരും പ്രതീക്ഷിച്ചെങ്കിലും ലോകപ്രശസ്തനായ ഒരു അമേരിക്കക്കാരന്‍ ഈ പാട്ടിനെ പ്രശംസിച്ച് സംസാരിക്കുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

എനിക്ക് ഈ പാട്ട് ഇഷ്ടമായെന്നാണ് ജിമ്മി ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സിലെ വിദ്യാര്‍ത്ഥികള്‍ ഈ പാട്ടിനൊപ്പം ചുവടുവയ്ക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. വരുണ്‍ എസ് കുമാര്‍ എന്നയാളാണ് ജിമ്മി കിമ്മലിനെ ടാഗ് ചെയ്ത് ഈ വീഡിയോ ഷെയര്‍ ചെയ്തത്.

അനില്‍ പനച്ചൂരാന്‍ എഴുതി ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ പാട്ട് പാടിയത് വിനീത് ശ്രീനിവാസനും രഞ്ജിത്ത് ഉണ്ണിയും ചേര്‍ന്നാണ്. വെളിപാടിന്റെ പുസ്തകം ടീം പ്രതീക്ഷിച്ചത് പോലെ തന്നെ ഒട്ടനവധി വീഡിയോ വേര്‍ഷനാണ് ഈ പാട്ടിനുണ്ടായത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍