കേരള - തമിഴ്നാട് അതിര്‍ത്തിയായ തിരുവനന്തപുരം കളിയിക്കാവിളയില്‍ കെഎസ്ആര്‍ടിസി ബസുകളെ സംഘപരിവാര്‍ നേതൃത്വത്തിലുള്ള ശബരമില പ്രതിഷേധക്കാരില്‍ നിന്ന് രക്ഷിച്ച് തമിഴ്നാട്ടുകാരനായ കളിയിക്കാവിള എസ്ഐ മോഹന അയ്യരുടെ സിനിമ സ്റ്റൈല്‍ ഡയലോഗ്. ബസ് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ പ്രതിഷധക്കാരോട് മോഹന അയ്യര്‍ പറഞ്ഞു - "ആമ്പിളയാറ്ന്താ വണ്ടിയെ തൊട്രാ, പാക്കലാം" - ഇത് കേട്ടതും പ്രതിഷേധക്കാര്‍ ഒതുങ്ങിയതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാഹനം കടത്തിവിടാന്‍ പ്രതിഷേധക്കാര്‍ തയ്യാറായി. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അഭിനന്ദന പ്രവാഹമാണ് പിന്നീടുണ്ടായത്. ദൃശ്യങ്ങള്‍ കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ തച്ചങ്കരിയുടെ ശ്രദ്ധയില്‍ പെട്ടു. ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. 1000 രൂപ പാരിതോഷികം നല്കി. കേരളത്തില്‍ ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം കെഎസ്ആര്‍ടിസി ബസുകളാണ് ആക്രമിക്കപ്പെട്ടത്.