വൈറല്‍

കള്ളനെ ഓടിച്ച് പിടിച്ച കര്‍ണാടക കോണ്‍സ്റ്റബിളിന് കേരളത്തില്‍ ഹണിമൂണ്‍ സമ്മാനം

ഒപ്പമുണ്ടായിരുന്ന പൊലീസുകാരനെ കാത്തുനില്‍ക്കാതെ വെങ്കിടേഷ് അക്രമികളെ പിന്തുടര്‍ന്നു. നാല് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ വെങ്കിടേഷ് ബൈക്കിനെ ഇടിച്ചിട്ടു.

ഒരു കള്ളനെ നാല് കിലോമീറ്റര്‍ പിന്തുടര്‍ന്ന് പിടിച്ച പൊലീസ് കോണ്‍സ്റ്റബിളിന് കര്‍ണാടക പൊലീസ് ധീരതയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു. ശമ്പള അവധിയോടെ കേരളത്തിലേയ്ക്ക് ഹണിമൂണ്‍ ട്രിപ്പാണ് കര്‍ണാടക പൊലീസിന്റെ സമ്മാനം. നവംബറില്‍ വിവാഹിതനാകാന്‍ പോകുന്ന വെങ്കിടേഷിനാണ് (31) ഹണിമൂണ്‍ പാക്കേജ് സമ്മാനമായി കിട്ടിയത്. ബെലാന്ദൂര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് വെങ്കിടേഷ്. വെങ്കിടേഷിനും ഭാര്യക്കും മൂന്നാറില്‍ രണ്ട് ദിവസവും ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ ഒരു ദിവസവും തങ്ങാം. വിമാന ടിക്കറ്റ്, ബസ് ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവയടക്കം എല്ലാ ചിലവുകളും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വഹിക്കും.

രാത്രി പട്രോളിംഗ് കഴിഞ്ഞ് സ്‌റ്റേഷനിലേയ്ക്ക് മടങ്ങുമ്പോളാണ് ആയുധധാരികളായ രണ്ട് പേര്‍ കെഎഫ്‌സി ജീവനക്കാരനെ പിന്തുടരുന്നത് വെങ്കിടേഷ് കണ്ടത്. കത്തിമുനയില്‍ നിര്‍ത്തി ഹനുമന്ത് എന്ന കെഎഫ്‌സി ജീവനക്കാരന്റെ മൊബൈല്‍ തട്ടിയെടുത്ത് ബൈക്കില്‍ കടക്കുകയായിരുന്നു കൊള്ള സംഘം. ഒപ്പമുണ്ടായിരുന്ന പൊലീസുകാരനെ കാത്തുനില്‍ക്കാതെ വെങ്കിടേഷ് അക്രമികളെ പിന്തുടര്‍ന്നു. നാല് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ വെങ്കിടേഷ് ബൈക്കിനെ ഇടിച്ചിട്ടു. അരുണ്‍ ദയാല്‍ (21) എന്ന അക്രമി വീണു. കൂടെയുണ്ടായിരുന്ന ക്രിമിനല്‍ രക്ഷപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍