വൈറല്‍

കേരളം വിപ്ലവകരമായ മാറ്റം നടക്കുന്ന നാടെന്ന് ഖൊരഖ്പൂര്‍ ആശുപത്രിയിലെ ഡോ. കഫീല്‍ ഖാന്‍

A A A

Print Friendly, PDF & Email

കേരളത്തെ വാനോളം പുകഴ്ത്തി ഖൊരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയിലെ ഡോക്ടര്‍ കഫീല്‍ ഖാന്‍. കഴിഞ്ഞ ദിവസം കേരളാ സന്ദര്‍ശനം മടങ്ങിയ ശേഷമായിരുന്നു കഫീല്‍ഖാന്‍ സംസ്ഥാനത്തേയും ജനങ്ങളെയും പുകഴ്ത്തി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചത്.

ഇന്ത്യയെ കുറിച്ചുള്ള തന്റെ ചിന്തകളെ പോലും മാറ്റി മറിക്കാന്‍ കേരളത്തിനായെന്ന് പറഞ്ഞ് ആരംഭിക്കുന്ന കുറിപ്പ് സംസ്ഥാനത്തെ പ്രകൃതിയും ജനങ്ങളും തന്റെ മനം കവര്‍ന്നെന്നും വ്യക്തമാക്കുന്നു. ഒരു സമൂഹം ആവശ്യപ്പെടുന്ന എല്ലാതരം വിപ്ലവകരമായ മാറ്റങ്ങളും കേരളത്തില്‍ നടക്കുന്നു. ആതിഥ്യ മര്യാദകൊണ്ടും പ്രകൃതി ഭംഗി കൊണ്ടും ദൈവാനുഗ്രഹം ലഭിച്ച പ്രദേശമാണ് കേരളമെന്നും അതിനാല്‍ കുടുംബവുമൊത്ത് ഇനിയും കേരളത്തിലെത്തുമെന്നും കഫീല്‍ ഖാന്‍ അഭിപ്രായപ്പെട്ടു.

ഗോരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതിയാക്കി യോഗി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത ജയിലടച്ച ഡോ. കഫീല്‍ ഖാന്‍ അടുത്തിടെയാണ് ജയില്‍ മോചിതനായത്. ആശുപത്രി അധികൃതരുടേയും ഭരണകൂടത്തിന്റെയും വീഴ്ചയാണ് ദുരന്തത്തിനിടയാക്കിയതെന്ന കഫീല്‍ഖാന്റെ പ്രസ്താവന ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. തുടര്‍ന്നാണ് സംഭവത്തിന്റെ ഉത്തരവാദിത്വം ഡോ. കഫീല്‍ഖാന്റെ മേല്‍ കെട്ടിവച്ച് ജയിലിടച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍