വൈറല്‍

‘അയ്യപ്പന്‍ കഴിവ് തെളിയിക്കട്ടെ’; യുവതികളെ വെച്ച് മോശം പരാമര്‍ശം നടത്തിയ ലുലു ജീവനക്കാരന്റെ ജോലി തെറിച്ചു!

പരാമര്‍ശം, മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും സ്ത്രീകളെ അപമാനിക്കുന്നതാണെന്നുമുള്ള ഒട്ടേറെ പരാതികള്‍ ലുലു ഗ്രൂപ്പിലേക്ക് പോയിരുന്നു

ശബരിമലയിലെ പ്രായഭേദമന്യേ പ്രവേശിക്കാം എന്ന വിവാദ പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക്കില്‍ മോശം പരാമര്‍ശം നടത്തിയ ജീവനക്കാരനെ ലുലു ഗ്രൂപ്പ് പിരിച്ചുവിട്ടു. റിയാദ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന്‍ ദീപക് പവിത്രത്തിനാണ് ജോലി നഷ്ടപ്പെട്ടിരിക്കുന്നത്.

‘ഇതൊരു സുവര്‍ണ്ണാവസരമാണ് അയ്യപ്പന്‍ സ്വയം കഴിവ് തെളിയിക്കട്ടെ! കിളവികളെ വേണോ അതോ നല്ല പെമ്പിള്ളേരെ വേണോ.. തീരുമാനം അയ്യപ്പന്..’

എന്ന ദീപക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും സ്ത്രീകളെ അപമാനിക്കുന്നതാണെന്നുമുള്ള ഒട്ടേറെ പരാതികള്‍ ലുലു ഗ്രൂപ്പിലേക്ക് പോയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു നടപടി.


ഗള്‍ഫ് രാജ്യങ്ങളിലെ നിയമ വ്യവസ്ഥക്ക് കടക വിരുദ്ധമായി സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പ്രചരണം നടത്തിയതിനെതിരെയാണ് ദീപകിനെതിരെ നടപടി സ്വീകരിച്ചതെന്ന് ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷന്‍ ഓഫിസര്‍ വി. നന്ദകുമാര്‍ അറിയിച്ചു.

പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് നടത്തിയ മോശം പരാമര്‍ശത്തില്‍ സൗദി അറേബ്യയിലെ ജീവനക്കാരനെ ലുലു ഈയിടെ പുറത്താക്കിയിരുന്നു. ഇതേ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ മതങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തുകയോ വ്യക്തിഹത്യ നടത്തുകയോ ചെയ്യുന്ന ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ച് വിടുമെന്ന മുന്നറിയിപ്പ് എല്ലാ ജീവനക്കാര്‍ക്കും ലുലു ഗ്രൂപ്പ് നല്‍കിയിരുന്നു.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ ഫെയ്‌സ്ബുക്കില്‍ പേജില്‍ ദീപക്കിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വ്യാപകമായി കമന്റുകള്‍ എത്തിയിരുന്നു..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍