TopTop

'ഹിന്ദുവിനെ ഉണര്‍ത്താന്‍' മേജര്‍ വെടിവയ്പ്: വര്‍ഗീയ പ്രചാരണവും കലാപാഹ്വാനവുമായി മേജര്‍ രവി

വര്‍ഗീയ പ്രചരണവും കലാപാഹ്വാനവുമായി സംവിധായകന്‍ മേജര്‍ രവി. ഇനിയും ഉണരാന്‍ തയ്യാറല്ലെങ്കില്‍ ഹിന്ദുക്കള്‍ ഇല്ലാതായി തീരുമെന്നും അമ്പലങ്ങളില്‍ കയറിക്കൂടിയവര്‍ വീടുകളിലും വന്നുകയറുമെന്നും മേജര്‍ രവി പറയുന്നു. ആര്‍എസ്എസ് രഹസ്യ ഗ്രൂപ്പില്‍ വന്ന മേജര്‍ രവിയുടെ ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. ദേശാഭിമാനി ഓണ്‍ലൈനാണ് ഈ ഓഡിയോ പുറത്തുവിട്ടത്. ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് മേജര്‍ രവിയുടെ വിദ്വേഷ പരാമര്‍ശങ്ങള്‍. താന്‍ രാവിലെ കുമ്മനം രാജശേഖരനുമായി സംസാരിച്ചുവെന്ന് പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്.

"ഒരു വര്‍ഷം മുന്‍പ് ടിവി ചാനല്‍ അവതാരകയുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണമെന്ന് പറഞ്ഞതിന് എല്ലാവരും കൂടെ തന്റെ നെഞ്ചത്ത് പൊങ്കാലയിട്ടു. അന്ന് ഒരു ഹിന്ദുവിന്റെയും രക്തം തിളയ്ക്കുന്നത് കണ്ടില്ല. ഇന്നവര്‍ നിങ്ങള്‍ വിശ്വസിക്കുന്ന അമ്പലങ്ങളില്‍ കയറിക്കൂടിയിരിക്കുന്നു. നാളെ വീട്ടിലും കയറും" - മേജര്‍ രവി പറയുന്നു. ദുര്‍ഗ ദേവിയെ അപമാനിച്ചു എന്ന് ആരോപിച്ച് ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാറിനെതിരെ മേജര്‍ രവി നടത്തിയ പരാമര്‍ശം വലിയ വിവാദമാവുകയും പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു. ഇതാണ് രവി ഓഡിയോയില്‍ സൂചിപ്പിക്കുന്നത്. എല്ലാവരും കൂടി പുറത്തിറങ്ങുന്ന സമയത്ത് മാത്രമേ താനും പുറത്തിറങ്ങൂവെന്നും ഒറ്റപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും മേജര്‍ രവി പറയുന്നു. എന്റെ എന്നതല്ല നമ്മുടേതെന്ന് കണ്ട് ശക്തരാകണം. അല്ലെങ്കില്‍ ഹിന്ദു ഇല്ലാതാകുമെന്നും മേജര്‍ രവി വാദിക്കുന്നു.



http://www.azhimukham.com/sudheesh-minni-rss-cpim-facebook-azhimukham/

Next Story

Related Stories