സോഷ്യൽ വയർ

രാജ് താക്കറെയെ പരിഹസിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടു; ഏത്തമിടീച്ച് ശിക്ഷിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍/ വീഡിയോ

സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നത്തോടെ വിഷയത്തെ ന്യായീകരിച്ച് പൂനെ യൂണിറ്റ് പ്രസിഡന്റ് അജയ് ഷിന്‍ഡെ രംഗത്തെത്തി.

എംഎന്‍എസ് അധ്യക്ഷന്‍ രാജ് താക്കറെയെ പരിഹസിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുവാവിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏത്തമിടീച്ച് ശിക്ഷിച്ചു. യുവാവിനെ ശിക്ഷിക്കുന്നതും താക്കീത് നല്‍കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നത്തോടെ വിഷയത്തെ ന്യായീകരിച്ച് പൂനെ യൂണിറ്റ് പ്രസിഡന്റ് അജയ് ഷിന്‍ഡെ രംഗത്തെത്തി. പ്രായത്തിലും പദവിയിലും ഉയര്‍ന്ന ആളുകളെ പരിഹസിക്കുന്നത് അനുവദിക്കില്ലെന്നും നിര്‍ധനനും പിതാവ് മരിച്ചുപോയ ആളുമാണെന്ന് മനസ്സിലാലാക്കിയാണ് താക്കീത് നല്‍കി വിട്ടതെന്നും ഷിന്‍ഡെ പ്രതികരിച്ചു. വീഡിയോ കാണാം..

‘ഈ പൊറാട്ട കഴിയാതെ പീട്യ പൂട്ടൂല’: ഹർത്താലുകാരെ കേരളം നേരിട്ട കാഴ്ചകൾ/ വീഡിയോ

തെരുവിൽ സംഘപരിവാർ അഴിഞ്ഞാടിയപ്പോൾ മനോരമയുടെ ഒടിവിദ്യ: കയ്യോടെ പിടികൂടി സോഷ്യൽ മീഡിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍