Top

"മോദി സര്‍ക്കാര്‍ ദലിതര്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ഒന്നും ചെയ്യില്ലെ"ന്ന് അമിത് ഷാ; ചതിച്ചത് പാര്‍ട്ടി എംപിയുടെ തര്‍ജ്ജമ

"മോദി സര്‍ക്കാര്‍ ദലിതര്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ഒന്നും ചെയ്യില്ലെ"ന്ന് അമിത് ഷാ; ചതിച്ചത് പാര്‍ട്ടി എംപിയുടെ തര്‍ജ്ജമ
മോദി സര്‍ക്കാര്‍ പാവങ്ങള്‍ക്കും ദലിതര്‍ക്കും വേണ്ടി ഒരു ചുക്കും ചെയ്യാന്‍ പോകുന്നില്ലെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അഭിപ്രായം. ഞെട്ടണ്ട. അമിത് ഷാ ഹിന്ദിയില്‍ പറഞ്ഞത് അങ്ങനെയല്ലെങ്കിലും പാര്‍ടി എംപി പ്രഹ്ളാദ് ജോഷി കന്നഡയിലേയ്ക്ക് പ്രസംഗം പരിഭാഷപ്പെടുത്തിയത് അങ്ങനെയാണ്. യെദിയൂരപ്പ സര്‍ക്കാര്‍ അഴിമതിയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ് എന്ന് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞിരുന്നു. സിദ്ധരാമയ്യയെയാണ് ഉദ്ദേശിച്ചതെങ്കിലും നാക്ക് പിഴ അതിനെ യെദിയൂരപ്പ എന്നാക്കി. ഇത് അമിത് ഷായുടെ ശ്രദ്ധയില്‍ പെടുത്തി തിരുത്തിച്ചത് തൊട്ടടുത്തിരുന്ന പ്രഹ്ളാദ് ജോഷി ആയിരുന്നു. യെദിയൂരപ്പ അടുത്തിരിക്കുമ്പോള്‍ ആണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്. കോണ്‍ഗ്രസും ട്രോളര്‍മാരും അമിത് ഷായുടെ നാക്ക് പിഴ വേണ്ട വിധം ആഘോഷിക്കുകയും ചെയ്തു.

വീഡിയോ:

http://www.azhimukham.com/trending-amitshah-toungeslip-call-yeddyurappagovt-corrupt-numberone/

Next Story

Related Stories